ദോഹ: ഖത്തറിൽ 158 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 45 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 203പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 1989 ആണ്. തിങ്കളാഴ്ച 8254 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 11,99,805 പേരെ പരിശോധിച്ചപ്പോൾ 1,42,159 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. തിങ്കളാഴ്ച കോവിഡ് മരണമില്ല. ആകെ മരണം 243 ആണ്. ആകെ 1,39,927 പേർക്കാണ് രോഗമുക്തിയുണ്ടായത്. 212 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.