മൊയ്​തീൻകുട്ടി

കോവിഡ്​: കോട്ടക്കൽ സ്വദേശി ഖത്തറിൽ മരിച്ചു

ദോഹ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കോട്ടക്കൽ സ്വദേശി ഖത്തറിൽ മരിച്ചു. മലപ്പുറം കോട്ടക്കൽ പറപ്പൂർ തൂമ്പത്ത്​ വീട്ടിൽ മൊയ്​തീൻകുട്ടി (43) ആണ്​ മരിച്ചത്​. ഹമദ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു.

ഒമ്പതുവർഷമായി ഖത്തർ പ്രവാസിയാണ്​. അറബ്​ യു​ൈനറ്റഡ്​ കൺസ്​ട്രക്ഷൻ കമ്പനിയിൽ അക്കൗണ്ടൻറായിരുന്നു. ഭാര്യ: ഫെബിന. മകൻ: സുഹാൻ. ഖബറടക്കം ദോഹയിൽ നടത്തുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. 

Tags:    
News Summary - covid: Kottakal native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.