ദോഹ: ഖത്തറിൽ ചൊവ്വാഴ്ച 1695 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച 1177 പേർക്ക് റിപ്പോർട്ട് ചെയ്തതിൽ നിന്നാണ് 24 മണിക്കൂറിനുള്ളിൽ വലിയ വർധന രേഖപ്പെടുത്തിയത്. പുതിയ രോഗികളിൽ 1068 ഉം സമ്പർക്കത്തിലൂടെയാണ് പടർന്നത്. 627 പേർ വിദേശങ്ങളിൽ നിന്ന് എത്തിയവരാണ്. 198 പേരാണ് രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികളുടെ എണ്ണം 8339 ആയി ഉയർന്നു. ഇന്നലെ 34,479 പേർ പരിശോധനക്ക് വിധേയരായി. നിലവിൽ 409 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 81 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 32 പേരുമുണ്ട്. 24 മണിക്കൂറിനിടെ 11,263 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. ഇതുവരെ രാജ്യത്താകമാനം 52.35 ലക്ഷം ഡോസ് വാക്സിൻ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.