ഡോ. ​മു​ന അ​ല്‍ മ​സ്​​ല​മാ​നി 

ദോ​ഹ: കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച 1883 പേ​ര്‍ക്ക് ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​ന്‍ പ്ലാ​സ്മ ചി​കി​ത്സ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ക​മ്യൂ​ണി​ക്ക​ബ്​​ൾ ഡി​സീ​സ് സെൻറ​ര്‍ മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​മു​ന അ​ല്‍ മ​സ്​​ല​മാ​നി പ​റ​ഞ്ഞു.പ്ലാ​സ്മ ചി​കി​ത്സ​യി​ലൂ​ടെ കോ​വി​ഡ് രോ​ഗ​ത്തി​െൻറ കാ​ഠി​ന്യ​മോ രോ​ഗ​ബാ​ധ​യു​ടെ കാ​ല​യ​ള​വോ കു​റ​ക്കാ​നാ​വും. രോ​ഗ​ത്തി​െൻറ തു​ട​ക്ക​ത്തി​ലാ​ണെ​ങ്കി​ല്‍ പ്ലാ​സ്മ ചി​കി​ത്സ മെ​ച്ച​പ്പെ​ട്ട ഫ​ല​മാ​ണ് കാ​ണി​ക്കു​ന്ന​ത്. സു​ഖം പ്രാ​പി​ച്ച രോ​ഗി​യി​ല്‍നി​ന്നു​ള്ള പ്ലാ​സ്മ മ​റ്റു​ള്ള രോ​ഗി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ൻ​വ​ലെ​സ​ൻ​റ്​ പ്ലാ​സ്മ തെ​റ​പ്പി​യാ​ണ് ഖ​ത്ത​റി​ൽ​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സു​ഖം പ്രാ​പി​ച്ച രോ​ഗി​യി​ൽ​നി​ന്ന​ു​ള്ള പ്ലാ​സ്​​മ ഒ​ന്നോ ര​ണ്ടോ രോ​ഗി​ക​ള്‍ക്ക് ചി​കി​ത്സ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും.

ര​ക്ത​ത്തി​െൻറ ദ്രാ​വ​ക ഭാ​ഗ​ത്തെ​യാ​ണ് പ്ലാ​സ്മ​യെ​ന്ന് വി​ളി​ക്കു​ന്ന​ത്. പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ക്കെ​തി​രാ​യ ആ​ൻ​റി​ബോ​ഡി​ക​ള്‍ ഉ​ള്ള​തും നി​ല​വി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ക്ക് ചി​കി​ത്സി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്നു.കോ​വി​ഡ് അ​ണു​ബാ​ധ​യേ​റ്റ​വ​രു​ടെ പ്ലാ​സ്മ​യി​ല്‍ ആ​ൻ​റി​ബോ​ഡി​ക​ള്‍ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ക​യും പി​ന്നീ​ട​ത്​ വൈ​റ​സി​നെ​തി​രെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൈ​വ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. രോ​ഗം മാ​റി​യാ​ലും അ​യാ​ളു​ടെ പ്ലാ​സ്മ​യി​ല്‍ വ​ലി​യ അ​ള​വി​ല്‍ ആ​ൻ​റി​ബോ​ഡി അ​ട​ങ്ങി​യി​രി​ക്കും. പ്ര​തി​രോ​ധ ശേ​ഷി കു​റ​വു​ള്ള​വ​ര്‍ക്ക് വൈ​റ​സി​നെ​തി​രെ പോ​രാ​ടാ​നും വേ​ഗ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്കാ​നും ഇ​ത്ത​രം പ്ലാ​സ്മ ന​ൽ​കു​ന്ന​തി​ലൂ​ടെ സ​ഹാ​യി​ക്കും. കൊ​റോ​ണ വൈ​റ​സ് അ​ണു​ബാ​ധ​യി​ല്‍ നി​ന്നും മോ​ചി​ത​രാ​യ​വ​രു​ടെ ര​ക്ത​ത്തി​ല്‍ നി​ന്നു​ള്ള പ്ലാ​സ്മ, ചി​കി​ത്സ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് മ​റ്റു​ള്ള​വ​രി​ല്‍ രോ​ഗ​ബാ​ധ കു​റ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. കോ​വി​ഡ് രോ​ഗ​ത്തി​ല്‍നി​ന്നും ക​ര​ക​യ​റി​യ​വ​ര്‍ സം​ഭാ​വ​ന ന​ൽ​കു​ന്ന ര​ക്ത​ത്തി​ല്‍ കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ ആ​ൻ​റി​ബോ​ഡി​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കും.

മി​ക്ക വ്യ​ക്തി​ക​ളി​ലും പ്രാ​രം​ഭ അ​ണു​ബാ​ധ​ക്കു​ശേ​ഷം എ​ട്ടു​മു​ത​ല്‍ പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് ആ​ൻ​റി​ബോ​ഡി രൂ​പ​പ്പെ​ട്ടു തു​ട​ങ്ങു​ക. കോ​വി​ഡി​ന് അം​ഗീ​കൃ​ത ചി​കി​ത്സ​യി​ല്ലാ​ത്ത​തി​നാ​ല്‍ കോ​വി​ഡ് വ്യാ​പ​ന സ​മ​യ​ത്ത് പ്ലാ​സ്​​മ ചി​കി​ത്സ പോ​ലു​ള്ള​വ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. 

പ്ലാ​സ്മ ദാ​നം ചെ​യ്യാം

പ്ലാ​സ്മ ദാ​നം ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് ക​മ്യൂ​ണി​ക്ക​ബ്​​ള്‍ ഡി​സീ​സ് സെൻറ​റി​ലെ 40254003 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. കോ​വി​ഡ് നെ​ഗ​റ്റി​വ്​ ആ​യ​തി​നു​ശേ​ഷം 14 ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​യ​വ​ര്‍ക്കാ​ണ് ത​ങ്ങ​ളു​ടെ പ്ലാ​സ്മ ദാ​നം ചെ​യ്യാ​നാ​വു​ക. പ്രാ​യം 18ന്​ ​മു​ക​ളി​ലും ശ​രീ​ര​ഭാ​രം 50 കി​ലോ​ഗ്രാ​മി​ല്‍ കൂ​ടു​ത​ലു​മു​ള്ള പു​രു​ഷ​ന്മാ​ര്‍ക്ക് പ്ലാ​സ്മ ദാ​നം ചെ​യ്യാം. ദാ​നം ചെ​യ്യു​ന്ന​തി​നു​മു​മ്പ് ശാ​രീ​രി​ക​മാ​യ വി​ശ്ര​മ​വും ന​ല്ല ഉ​റ​ക്ക​വും ഉ​ണ്ടാ​യി​രി​ക്ക​ണം.

വ​ള​രെ ല​ളി​ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ലാ​സ്മ ശേ​ഖ​രി​ക്കു​ന്ന​ത്. ഒ​രാ​ള്‍ക്ക് ഒ​ന്നി​ലേ​റെ ത​വ​ണ പ്ലാ​സ്മ ദാ​നം ചെ​യ്യാം. ഏ​ക​ദേ​ശം 45 മു​ത​ല്‍ 60 മി​നി​റ്റു​വ​രെ സ​മ​യ​ത്തി​നു​ള്ളി​ലാ​ണ് പ്ലാ​സ്മ ദാ​ന​ത്തി​‍െൻറ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​വു​ക. പ്ലാ​സ്മ തെ​റ​പ്പി​യു​ടെ വി​ജ​യം രോ​ഗി​ക​ളി​ല്‍ വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

ആ​ശു​പ​ത്രി​യി​ല്‍ നി​ന്നോ ക്വാ​റ​ൻ​റീ​നി​ല്‍ നി​ന്നോ വി​ടു​ത​ല്‍ നേ​ടി ര​ണ്ടാ​ഴ്ച​ക്ക്​ ശേ​ഷ​മാ​ണ് പ്ലാ​സ്മ ദാ​നം ചെ​യ്യാ​നാ​വു​ക. എ​ന്നാ​ല്‍, രോ​ഗ​ത്തി​ല്‍നി​ന്നും മു​ക്ത​മാ​യ​തി​നു​ശേ​ഷം മൂ​ക്കി​ല്‍ നി​ന്നോ തൊ​ണ്ട​യി​ല്‍ നി​ന്നോ ഉ​ള്ള പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ അ​വ​സാ​ന നെ​ഗ​റ്റി​വ് ഫ​ല​ത്തി​ന് ശേ​ഷ​മോ അ​ല്ലെ​ങ്കി​ല്‍ 28 ദി​വ​സ​ത്തി​ന് ശേ​ഷ​മോ 14 ദി​വ​സ​മാ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. 18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള 50 കി​ലോ​ഗ്രാ​മി​ല്‍ കൂ​ടു​ത​ലു​ള്ള പു​രു​ഷ​ന്മാ​ര്‍ക്ക് മാ​ത്ര​മേ പ്ലാ​സ്മാ ദാ​നം അ​നു​വ​ദി​ക്കു​ന്നു​ള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.