കോവിഡ്: പ്ലാസ്മ ചികിത്സ നൽകിയത് 1883 പേര്‍ക്ക്
text_fieldsദോഹ: കോവിഡ് രോഗം ബാധിച്ച 1883 പേര്‍ക്ക് ഹമദ് മെഡിക്കല്‍ കോര്പറേഷന് പ്ലാസ്മ ചികിത്സ നൽകിയിട്ടുണ്ടെന്ന് കമ്യൂണിക്കബ്ൾ ഡിസീസ് സെൻറര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി പറഞ്ഞു.പ്ലാസ്മ ചികിത്സയിലൂടെ കോവിഡ് രോഗത്തിെൻറ കാഠിന്യമോ രോഗബാധയുടെ കാലയളവോ കുറക്കാനാവും. രോഗത്തിെൻറ തുടക്കത്തിലാണെങ്കില്‍ പ്ലാസ്മ ചികിത്സ മെച്ചപ്പെട്ട ഫലമാണ് കാണിക്കുന്നത്. സുഖം പ്രാപിച്ച രോഗിയില്‍നിന്നുള്ള പ്ലാസ്മ മറ്റുള്ള രോഗികളിൽ ഉപയോഗിക്കുന്ന കാൻവലെസൻറ് പ്ലാസ്മ തെറപ്പിയാണ് ഖത്തറിൽ ഉപയോഗിക്കുന്നത്. സുഖം പ്രാപിച്ച രോഗിയിൽനിന്നുള്ള പ്ലാസ്മ ഒന്നോ രണ്ടോ രോഗികള്‍ക്ക് ചികിത്സക്ക് ഉപയോഗിക്കാൻ കഴിയും.
രക്തത്തിെൻറ ദ്രാവക ഭാഗത്തെയാണ് പ്ലാസ്മയെന്ന് വിളിക്കുന്നത്. പകര്‍ച്ചവ്യാധികള്‍ക്കെതിരായ ആൻറിബോഡികള്‍ ഉള്ളതും നിലവില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സിക്കാനും ഉപയോഗിക്കുന്നു.കോവിഡ് അണുബാധയേറ്റവരുടെ പ്ലാസ്മയില്‍ ആൻറിബോഡികള്‍ ഉൽപാദിപ്പിക്കപ്പെടുകയും പിന്നീടത് വൈറസിനെതിരെ രോഗപ്രതിരോധശേഷി കൈവരിക്കുകയും ചെയ്യുന്നുണ്ട്. രോഗം മാറിയാലും അയാളുടെ പ്ലാസ്മയില്‍ വലിയ അളവില്‍ ആൻറിബോഡി അടങ്ങിയിരിക്കും. പ്രതിരോധ ശേഷി കുറവുള്ളവര്‍ക്ക് വൈറസിനെതിരെ പോരാടാനും വേഗത്തില്‍ സുഖം പ്രാപിക്കാനും ഇത്തരം പ്ലാസ്മ നൽകുന്നതിലൂടെ സഹായിക്കും. കൊറോണ വൈറസ് അണുബാധയില്‍ നിന്നും മോചിതരായവരുടെ രക്തത്തില്‍ നിന്നുള്ള പ്ലാസ്മ, ചികിത്സക്കായി ഉപയോഗിക്കുന്നത് മറ്റുള്ളവരില്‍ രോഗബാധ കുറക്കാന്‍ സഹായിക്കുന്നു. കോവിഡ് രോഗത്തില്‍നിന്നും കരകയറിയവര്‍ സംഭാവന നൽകുന്ന രക്തത്തില്‍ കൊറോണ വൈറസിനെതിരായ ആൻറിബോഡികള്‍ പ്രവര്‍ത്തിക്കും.
മിക്ക വ്യക്തികളിലും പ്രാരംഭ അണുബാധക്കുശേഷം എട്ടുമുതല്‍ പത്ത് ദിവസത്തിനുള്ളിലാണ് ആൻറിബോഡി രൂപപ്പെട്ടു തുടങ്ങുക. കോവിഡിന് അംഗീകൃത ചികിത്സയില്ലാത്തതിനാല്‍ കോവിഡ് വ്യാപന സമയത്ത് പ്ലാസ്മ ചികിത്സ പോലുള്ളവ അനുവദിക്കുന്നുണ്ട്.
പ്ലാസ്മ ദാനം ചെയ്യാം
പ്ലാസ്മ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കമ്യൂണിക്കബ്ള്‍ ഡിസീസ് സെൻററിലെ 40254003 എന്ന നമ്പറില്‍ ബന്ധപ്പെടാം. കോവിഡ് നെഗറ്റിവ് ആയതിനുശേഷം 14 ദിവസത്തില്‍ കൂടുതല്‍ ആയവര്‍ക്കാണ് തങ്ങളുടെ പ്ലാസ്മ ദാനം ചെയ്യാനാവുക. പ്രായം 18ന് മുകളിലും ശരീരഭാരം 50 കിലോഗ്രാമില്‍ കൂടുതലുമുള്ള പുരുഷന്മാര്ക്ക് പ്ലാസ്മ ദാനം ചെയ്യാം. ദാനം ചെയ്യുന്നതിനുമുമ്പ് ശാരീരികമായ വിശ്രമവും നല്ല ഉറക്കവും ഉണ്ടായിരിക്കണം.
വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് പ്ലാസ്മ ശേഖരിക്കുന്നത്. ഒരാള്‍ക്ക് ഒന്നിലേറെ തവണ പ്ലാസ്മ ദാനം ചെയ്യാം. ഏകദേശം 45 മുതല്‍ 60 മിനിറ്റുവരെ സമയത്തിനുള്ളിലാണ് പ്ലാസ്മ ദാനത്തിെൻറ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുക. പ്ലാസ്മ തെറപ്പിയുടെ വിജയം രോഗികളില്‍ വ്യത്യസ്തമായിരിക്കും.
ആശുപത്രിയില്‍ നിന്നോ ക്വാറൻറീനില്‍ നിന്നോ വിടുതല്‍ നേടി രണ്ടാഴ്ചക്ക് ശേഷമാണ് പ്ലാസ്മ ദാനം ചെയ്യാനാവുക. എന്നാല്‍, രോഗത്തില്‍നിന്നും മുക്തമായതിനുശേഷം മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ ഉള്ള പി.സി.ആര് പരിശോധനയുടെ അവസാന നെഗറ്റിവ് ഫലത്തിന് ശേഷമോ അല്ലെങ്കില്‍ 28 ദിവസത്തിന് ശേഷമോ 14 ദിവസമായി രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 18 വയസ്സിനു മുകളിലുള്ള 50 കിലോഗ്രാമില്‍ കൂടുതലുള്ള പുരുഷന്മാര്ക്ക് മാത്രമേ പ്ലാസ്മാ ദാനം അനുവദിക്കുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.