ദോഹ: രാജ്യത്ത് ഇന്നലെ 131 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 82 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 49 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്നലെ 140 പേരാണ് രോഗമുക്തി നേടിയത്. ആകെ 2,21,805 പേർക്കാണ് രോഗമുക്തിയുണ്ടായത്. നിലവിൽ 1507 പേർക്കാണ് രോഗബാധയുള്ളത്. ഇന്നലെ 22,762 പേർ പരിശോധനക്ക് വിധേയരായി. നിലവിൽ 65 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതിൽ മൂന്നു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 34 പേരുമുണ്ട്.വ്യാഴാഴ്ച 22,709 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. നിലവിൽ 34.73ലക്ഷം ഡോസ് വാക്സിനാണ് കുത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.