ദോഹ: ഖത്തറിൽ വെള്ളിയാഴ്ച 133 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 68 പേർക്ക് സമൂഹവ്യാപനത്തിലൂടെയാണ് രോഗബാധയുണ്ടായത്. 65 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 108 പേർക്ക് ഇന്നലെ രോഗമുക്തിയുണ്ടായി. ഇന്നലെ പുതിയ മരണങ്ങളില്ല.
നിലവിലുള്ള ആകെ രോഗികൾ 1532 ആണ്. ഇന്നലെ 24928 പേർക്കാണ് പരിശോധന നടത്തിയത്. 66 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഇതിൽ അഞ്ചുപേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 33 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ ഒരാളെ മാത്രം ഇന്നലെ പ്രവേശിപ്പിച്ചതാണ്. 24 മണിക്കൂറിനിടെ 22,610 ഡോസ് വാക്സിൻ നൽകി. ഇതുവരെ ആകെ 34.97 ലക്ഷം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.