ദോഹ: ഖത്തറിൽ ശനിയാഴ്ച 162 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 92 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ.
70 പേർ വിദേശത്തുനിന്നെത്തിയവരാണ്. 141 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തിനേടി. പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 1906 കോവിഡ് രോഗികളാണുള്ളത്.
ശനിയാഴ്ച 17,095 പേർ കോവിഡ് പരിശോധനക്ക് വിധേയരായി. ആകെ 23,32,220 പേർക്ക് പരിശോധന നടത്തി.നിലവിൽ 74 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ ആറുപേരെ ശനിയാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 24 പേരുമുണ്ട്.
ശനിയാഴ്ച 4908 ഡോസ് വാക്സിൻ പുതുതായി നൽകി. ഇതുവരെ 37.80 ലക്ഷം ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ കുത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.