ദോഹ: ഖത്തറിൽ കോവിഡ് കേസുകൾ 200ന് മുകളിൽ തുടരുന്നു. തിങ്കളാഴ്ച പുതുതായി 210 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 195 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 126 പേർക്കും സമൂഹവ്യാപനത്തിലൂടെയാണ്. 84 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. തിങ്കളാഴ്ച മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലുള്ള ആകെ രോഗികൾ 2265. തിങ്കളാഴ്ച 21,722 പേരെയാണ് പരിശോധിച്ചത്.
ആകെ 23,81,211 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,27,899 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 2,25,033 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 86 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ ഏഴുപേരെ തിങ്കളാഴ്ച പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 22 പേർ ചികിത്സയിലുണ്ട്. ഞായറാഴ്ച 13,017 പേർക്ക് കൂടി വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിൻെറ എണ്ണം 39.64 ലക്ഷം ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.