കോവിഡ്​: 227 പുതിയ രോഗികൾ

ദോഹ: ഖത്തറിൽ ബുധനാഴ്​ച 227 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. 151 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. 76 പേർ വിദേശങ്ങളിൽനിന്ന്​ എത്തിയവരാണ്​. 207 പേർ രോഗ മുക്തി നേടി. പുതിയ മരണങ്ങളൊന്നും റിപ്പോട്ട്​ ചെയ്​തിട്ടില്ല. 2325 പേരാണ്​ നിലവിൽ കോവിഡ്​ ബാധിതരായുള്ളത്​. 24 മണിക്കൂറിനിടെ 21,962 പേർ പരിശോധനക്ക്​ വിധേയരായി.

ആശുപത്രികളിൽ 93പേർ ചികിത്സയിലുണ്ട്​. എട്ടുപേരെയാണ്​ ബുധനാഴ്​ച പ്രവേശിപ്പിച്ചത്​. ഐ.സി.യുകളിൽ 23 പേരും ചികിത്സയിലുണ്ട്​. രണ്ടുപേരെ പുതുതായി പ്രവേശിപ്പിച്ചു.

കോവിഡ്​ വാക്​സിനേഷൻ ഡ്രൈവിൻെറ ഭാഗമായി 24 മണിക്കൂറിനിടെ 2150 പേർ കൂടി വാക്​സിനെടുത്തു. ഇതുവരെ 40.12 ലക്ഷം ഡോസ്​ വാക്​സിനാണ്​ നൽകിയത്​.

Tags:    
News Summary - covid19-covid gulf-covid qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.