കോവിഡ്​: പുതിയ രോഗികൾ 221

ദോഹ: ഖത്തറിൽ വെള്ളിയാഴ്​ച ആശ്വാസത്തിൻെറ കോവിഡ്​ കണക്കുകൾ. വ്യാഴാഴ്​ച രോഗികളുടെ എണ്ണം 300 കടന്നതിൻെറ ഞെട്ടലിലായിരുന്നെങ്കിൽ വെള്ളിയാഴ്​ച രോഗബാധ 221ലേക്ക്​ കുറഞ്ഞു. ഇതിൽ 193 പേർക്ക്​ സമൂഹവ്യാപനത്തിലൂടെയാണ്​ രോഗബാധ. 78 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവരാണ്​. 193 പേരാണ്​​ ഇന്നലെ രോഗമുക്​തരായത്​. ​പുതിയ മരണങ്ങളില്ല.

നിലവിലുള്ള ആകെ രോഗികളുടെ എണ്ണം 2845 ആയി. 24,736 പേർക്കാണ്​ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്​. 94 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്​. ഇതിൽ എട്ടു പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ​പ്രവേശിപ്പിച്ചതാണ്​. 19 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്​. ഇതിൽ മൂന്നുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. 24 മണിക്കൂറിനിടെ 25,648 ഡോസ്​ വാക്​സിൻ നൽകി. ഇതുവരെ ആകെ 42.28 ലക്ഷം ഡോസ്​ വാക്​സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - covid19-covid gulf-covid qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.