കോവിഡ്​: പുതിയ രോഗികൾ 217, രോഗമുക്തർ 135

ദോഹ: ഖത്തറിൽ ഞായറാഴ്​ച കോവിഡ്​ കേസുകളിൽ വീണ്ടും വർധന​. കഴിഞ്ഞ 24 മണിക്കൂറിനിടെ 217 പേർക്കാണ്​ രോഗം റി​േപ്പാർട്ട്​ ചെയ്​തത്​. 135 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 148 പേർക്കും സമൂഹവ്യാപനത്തിലൂടെയാണ്​. 69 പേർ വിദേശത്തുനിന്നും എത്തിയവരാണ്​. ഞായറാഴ്​ച മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

നിലവിലുള്ള ആകെ രോഗികൾ 2250​. ഞായറാഴ്​ച 18,777 പേരെയാണ്​ പരിശോധിച്ചത്​. ആകെ 23,75,903 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 2,27,689 പേർക്കാണ്​ ഇതുവരെ വൈറസ്​ ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. ആകെ 2,24,838പേരാണ്​ രോഗമുക്തി നേടിയത്​. നിലവിൽ 89 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്​​. ഇതിൽ ഒമ്പതു​ പേരെ ഞായറാഴ്​ച പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 21 പേർ ചികിത്സയിലുണ്ട്​. ഞായറാഴ്​ച 9247 പേർക്ക്​ കൂടി വാക്​സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ്​ വാക്​സിൻെറ എണ്ണം 39.51 ലക്ഷം ആയി.

Tags:    
News Summary - covid19-covid qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.