ദോഹ: നിലവിലെ സാമ്പത്തിക വർഷത്തിൽ ഉപരോധത്തിെൻറ പ്രത്യാഘാതങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് ഖത്തർ എയർവേയ്സ് സിഇഒ അക്ബര്‍ അല്‍ബാകിര്‍. മേഖലയിൽ ഉപരോധത്തിനനുസൃതമായി മാറ്റങ്ങള്‍ ഉ ള്ക്കൊണ്ടാണ് ഖത്തര്‍ എയര്‍വേയ്സ് മുന്നോട്ടുപോകുന്നത്. യു.കെയില്‍ ഫാന്ബറ എയര്‍ഷോയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാമ്പത്തികവര്‍ഷത്തില്‍ നഷ്ടത്തിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അത് കേവലം സാധ്യത മാത്രമാണ്. സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെത്തുടര്‍ന്ന് സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ 18 നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സിന് നഷ്ടപ്പെട്ടിരുന്നു.
മാര്‍ച്ച് 2018 അവസാനിച്ച വര്‍ഷത്തില്‍ വലിയ നഷ്ടത്തിന് ഇതിടയാക്കുമെന്ന് നേരത്തെതന്നെ ഖത്തര്‍ എയര്‍വേയ്സ് സൂചനകള്‍ നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സാമ്പത്തികവര്‍ഷത്തില്‍ ഉപരോധത്തിെൻറ പ്രത്യാഘാതങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ഇതിെൻറ ഭാഗമായി 18 പുതിയ കേന്ദ്രങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തുന്നത്. ഫലം മെച്ചപ്പെടുത്തുന്നതിനായി നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്നു. പ്രതികൂല പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്നതിനായി നിക്ഷേപം നടത്തുന്നതിന് ശ്രമിക്കുമെന്ന് പറഞ്ഞ അല്‍ബാകിര്‍ പക്ഷെ ഇതുസംബന്ധമായ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.
ബ്രിട്ടീഷ് എയര്‍വേയ്സ് ഉടമസ്ഥരായ ഐഎജിയില്‍ ഖത്തര്‍ എയര്‍വേയ്സിന് 20ശതമാനം ഓഹരിയുണ്ട്. ഇറ്റാലിയന്‍ എയര്‍ലൈന്‍ മെറിഡിയാനയിലും ഓഹരി സ്വന്തമാക്കിയിട്ടുണ്ട്. മേഖലയിലെ രാഷ്ട്രീയ പ്രതിസന്ധി വളരെ പെട്ടെന്ന് പരിഹരിക്കപ്പെടുന്നതിനുള്ള സാഹചര്യം താന്‍ കാണുന്നില്ലെന്നും അല്‍ബാകിര്‍ വി ശദീകരിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഫലങ്ങള്‍ ഖത്തര്‍ എയര്‍വേയ്സ് ഇതുവരെയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ വരും ആഴ്ചകളില്‍ ഇത് പരസ്യപ്പെടുത്തുമെന്ന് അല്‍ബാകിര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.