ദോഹ: തണുപ്പുകാലത്തിന് തുടക്കംകുറിച്ചതിനു പിന്നാലെ വിനോദസഞ്ചാര മേഖലയെ ഉണർത്തി ഖത്തറിന്റെ തീരത്ത് സീസണിലെ ആദ്യ ക്രൂസ് കപ്പൽ നങ്കൂരമിട്ടു. പുതിയ സീസണിന്റെ തുടക്കമായാണ് ബഹാമാസില്നിന്നുള്ള ക്രിസ്റ്റല്‍ സിംഫണി ആഡംബര കപ്പൽ ദോഹ പഴയ തുറമുഖത്ത് എത്തിയത്. 214 യാത്രക്കാരും 475 ജീവനക്കാരുമായി എത്തിയ ക്രിസ്റ്റല്‍ സിംഫണിയെ ഹൃദ്യമായി വരവേറ്റു.
1995ൽ നിർമിച്ച് നീറ്റിലിറങ്ങിയ ക്രിസ്റ്റൽ സിംഫണി 238 മീറ്റർ നീളവും 30 മീറ്റർ വീതിയും എട്ടു മീറ്റർ ഉയരവുമായി അത്യാഡംഭരം നൽകുന്ന കപ്പലാണ്. ക്യാപ്റ്റൻ ഉൾപ്പെടെയുള്ള ജീവനക്കാരെയും യാത്രക്കാരെയും എംവാനി ഖത്തർ ദോഹ തീരത്തേക്ക് വരവേറ്റു. ഓരോ വർഷവും പതിനായിരക്കണക്കിന് സന്ദർശകരെത്തുന്ന ക്രൂസ് സീസൺ ഖത്തറിന്റെ വിനോദ മേഖലയിൽ സുപ്രധാനവും കൂടിയാണ്.
2024 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന സീസണിൽ ഇത്തവണ 81 കപ്പലുകളാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ എട്ടെണ്ണം ആദ്യമായിട്ടാണ് ദോഹയിലേക്ക് വരുന്നത്. ദോഹ നഗരത്തിന്റെ ഹൃദയഭാഗത്താണ് ദോഹ തുറമുഖം സ്ഥിതി ചെയ്യുന്നത്. സന്ദര്‍ശകര്‍ക്ക് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഷോപ്പിങ്ങിനുമെല്ലാം വളരെ കുറഞ്ഞസമയം മതിയാകും. ഖത്തര്‍ നാഷനല്‍ മ്യൂസിയം. ഇസ്ലാമിക് മ്യൂസിയം, മിശൈരിബ് ഡൗണ്ടൗണ്, ദോഹ കോര്‍ണിഷ്, സൂഖ് വാഖിഫ് എന്നിവിടങ്ങളിലേക്ക് നടക്കാവുന്ന ദൂരം മാത്രമാണുള്ളത്. 2.53 ലക്ഷം സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ആഡംബര കപ്പലുകള്‍ വഴി ഖത്തറിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.