ദോഹ: ലോകകപ്പിന്റെ ഓർമകൾ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആരാധകർക്ക് ലോഗോയും ഭാഗ്യചിഹ്നവുമെല്ലാം മുദ്രണംചെയ്ത ഉൽപന്നങ്ങൾ വീട്ടു പടിക്കലെത്തിക്കാൻ ഖത്തർ പോസ്റ്റ് സജ്ജം. ലോകകപ്പിന്റെ ഔദ്യോഗിക ഉൽപന്നങ്ങൾ ഖത്തർ പോസ്റ്റിന്റെ ഇ സ്റ്റോർ വഴി ഓർഡർ ചെയ്താൽ വീട്ടു പടിക്കൽ എത്തിച്ചു നൽകുമെന്ന് അധികൃതർ അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഖത്തർ പോസ്റ്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നോട്ട് ബുക്ക്, ട്രോഫി കാർഡ്, െപ്ലയിങ് കാർഡ്, ബാൾപെൻ, ട്രോഫി പെൻ, പെൻ ഹോൾഡർ, വാട്ടർ ബോട്ട്ൽ, മഗ്, തെർമോ മഗ്, പിന്റ് ഗ്ലാസ്, സ്റ്റിക്കറുകൾ, ട്രോഫി മാഗ്നറ്റ്സ്, പിൻ, കീ ചെയിൻ, ട്രോഫിയുടെ പകർപ്പുകൾ, കാർ സെന്റ, സ്റ്റേഷനറി സെറ്റ് ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. ഖത്തർ പോസ്റ്റിന്റെ വെബ്സൈറ്റിൽ (qatarpost.qa) വഴി ബുക്ക് ചെയ്ത് പണമടക്കുന്നവർക്ക് തങ്ങളുടെ വിലാസത്തിൽ കുറഞ്ഞ നിരക്കിൽ ലോകകപ്പ് ലൈസൻസ്ഡ് ഉൽപന്നങ്ങൾ വീട്ടിലെത്തിക്കും. നോട്ട്ബുക്കിന് 125 റിയാലാണ് വില.
െപ്ലയിങ് കാർഡിന് 79ഉം, ബ്ലാക് പെൻ 239ഉം, വാട്ടർ ബോട്ട്ൽ 96 റിയാൽ മുതലും, സ്റ്റിക്കറുകൾ അഞ്ച് റിയാൽ വിലയിലും ലഭിക്കും. കി ചെയിൻ (25 റിയാൽ), പിൻ (24 റിയാൽ), ട്രോഫി മാതൃകകൾ (59 റിയാൽ മുതൽ0, സ്റ്റേഷനറി സെറ്റ് (357റിയാൽ മുതൽ) വിലകളിൽ ലഭ്യമാണ്. ഓരോ ഇനവും പരമാവധി 10 എണ്ണം വരെ ബുക്ക് ചെയ്യാം. ലോകകപ്പിന്റെ 63ലൈസൻസ്ഡ് ഉൽപന്നങ്ങളാണ് ഖത്തർ പോസ്റ്റ് വഴി ലഭ്യമാക്കുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു ലോകകപ്പ് സ്റ്റാമ്പുകളുടെ ഏഴാം പതിപ്പ് ഖത്തർ പോസ്റ്റ് പുറത്തിറക്കിയത്. സ്റ്റേഡിയങ്ങൾ, ലോകകപ്പിന്റെ മത്സരിക്കുന്ന 32 ടീമുകൾ അങ്ങനെ വൈവിധ്യമാർന്ന വിഭാഗം സ്റ്റാമ്പുകളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.