ദോഹ: കൾചറല്‍ ഫോറം സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ല കൗണ്‍സില്‍ മീറ്റുകള്‍ക്ക് ആവേശകരമായ പരിസമാപ്തി. പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനും ദ്വിവര്‍ഷ പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്കുമായാണ് കൗണ്‍സിലുകള്‍ വിളിച്ചുചേര്‍ത്തത്. കോഴിക്കോട് ജില്ല കൗണ്‍സില്‍ കൾചറല്‍ ഫോറം ഉപദേശക സമിതി ചെയര്മാന് ഡോ. താജ് ആലുവ ഉദ്ഘാടനം ചെയ്തു.
സാമൂഹിക വിഭജനത്തിനും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ. താജ് ആലുവ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്, ജില്ല പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.മലപ്പുറം ജില്ല കൗണ്‍സില്‍ ഉപദേശക സമിതി അംഗം റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കൾചറല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് മുനീഷ് എ.സി, മലപ്പുറം ജില്ല പ്രസിഡന്റ് റഷീദലി, വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
കണ്ണൂര്‍ ജില്ല കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സജ്ന സാക്കി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ല പ്രസിഡന്റ് ഷുഐബ് അബ്ദുറഹ്മാന്, ജനറല്‍ സെക്രട്ടറി ആസാദ് തുടങ്ങിയവര്‍ സംസാരിച്ചു. എറണാകുളം ജില്ല കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ഷരീഫ് ചിറക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഫൈസല്‍ എടവനക്കാട്, ജില്ല പ്രസിഡന്റ് അഫ്സല് ടി.എ, ജനറല്‍ സെക്രട്ടറി അജ്മല്‍ സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. തൃശൂര്‍ ജില്ല കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഇദ്രീസ് ഷാഫി, ജില്ല പ്രസിഡന്റ് അബ്ദുല്‍ വാഹദ്, ജനറല്‍ സെക്രട്ടറി നിഹാസ് എറിയാട് തുടങ്ങിയവര്‍ സംസാരിച്ചു.മറ്റു ജില്ല കൗണ്‍സിലുകള്‍ കൾചറല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് മുനീഷ് എ.സി, വൈസ് പ്രസിഡന്റുമാരായ ഷാനവാസ് ഖാലിദ്, ചന്ദ്ര മോഹന്‍, സജ്ന സാക്കി, ജനറല്‍ സെക്രട്ടറിമാരായ മജീദ് അലി, താസീന്‍ അമീന് തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, മുബാറക് കെ.ടി, ഇദ്രീസ് ഷാഫി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാദിഖ് ചെന്നാടന്‍, ഷരീഫ് ചിറക്കല്‍, അനസ് ജമാൽ, അനീസ് മാള തുടങ്ങിയവര്‍ ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. കൗണ്‍സില്‍ മീറ്റിനോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.