ജൈസൽ കോറോത്ത്​,പ്രജത് തനയൻ, അജീഷ് പുതിയടത്ത്

കൾചറൽ ഫോറം ഫോട്ടോഗ്രഫി: ജൈസൽ കോറോത്തിന് ഒന്നാം സ്ഥാനം

ദോഹ: പ്രവാസി വെൽ​െഫയർ ഫോറം കേരള ഘടകം സംഘടിപ്പിച്ച പ്രവാസി പ്രക്ഷോഭ ഭാഗമായി ഖത്തർ കൾചറൽ ഫോറം തൃശൂർ ജില്ല കമ്മിറ്റി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ജൈസൽ കോറോത്തിന്​ ഒന്നാം സ്ഥാനം.

'പ്രവാസം തുറക്കാത്ത കാമറ കണ്ണുകൾ' എന്ന തലക്കെട്ടിൽ നടത്തിയ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. പ്രജത് തനയൻ രണ്ടാം സ്ഥാനവും അജീഷ് പുതിയടത്ത് മൂന്നാം സ്ഥാനവും ഷാജി ഹുസൈൻ, ശിഹാബ് അബ്​ദുല്ല, മുഹമ്മദ് റാഷിദ്, റനൂഷ് അലി എന്നിവർ പ്രോത്സാഹന സമ്മാനങ്ങളും നേടി. ​െതരഞ്ഞെടുക്കപ്പെട്ട 50 എൻട്രികളിൽനിന്നാണ് വിജയികളെ നിശ്ചയിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

കൾചറൽ ഫോറം സ്​​േറ്ററ്റ് വൈസ് പ്രസിഡൻറ്​ മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി മജീദലി, സ്​റ്റേറ്റ് വർക്കിങ് കമ്മിറ്റി അംഗം റുബീന മുഹമ്മദ് കുഞ്ഞി, തൃശൂർ ജില്ല പ്രസിഡൻറ്​ അനീസ് റഹ്മാൻ, ട്രഷറർ മൻസൂർ കിഴുപ്പിള്ളിക്കര, നൗഷാദ് ഒലിയത്ത് തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിന് അൽത്താഫ് കെ.ജെ, മർസൂഖ് തൊയക്കാവ്, നിഹാസ് എറിയാട് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Cultural Forum Photography: Jaisal Koroth won first place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.