സു​ഹൈ​ൽ ഫാ​ൽ​ക്ക​ൺ മേ​ള​ക്ക് ‘ഡാം’ ​പി​ന്തു​ണ

ദോ​ഹ: സെ​പ്റ്റം​ബ​ർ പ​ത്തി​ന് ​ക​താ​റ​യി​ൽ ആ​രം​ഭി​ക്കു​ന്ന ‘സു​ഹൈ​ൽ’ അ​ന്താ​രാ​ഷ്ട്ര ഫാ​ൽ​ക്ക​ൺ ആ​ൻ​ഡ് ഹ​ണ്ടി​ങ് എ​ക്സി​ബി​ഷ​ന് പി​ന്തു​ണ​യു​മാ​യി സോ​ഷ്യ​ൽ ആ​ൻ​ഡ് സ്​​പോ​ർ​ട്സ് കോ​ൺ​ട്രി​ബ്യൂ​ഷ​ൻ ഫ​ണ്ട് (ഡി.​എ.​എ.​എം). ഖ​ത്ത​റി​ലെ സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, കാ​യി​ക പ​ദ്ധ​തി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന ‘ഡാം’ ​തു​ട​ർ​ച്ച​യാ​യ ഏ​ഴാം വ​ർ​ഷ​മാ​ണ് സു​ഹൈ​ൽ ഫാ​ൽ​ക്ക​ൺ പ്ര​ദ​ർ​ശ​ന​വു​മാ​യും കൈ​കോ​ർ​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഡാ​മും ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജും ഒ​പ്പു​വെ​ച്ചു.

സെ​പ്റ്റം​ബ​ർ 10 മു​ത​ൽ 14 വ​രെ ക​താ​റ​യി​ൽ ന​ട​ക്കു​ന്ന സു​ഹൈ​ൽ 2024ൽ 19 ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 166 ക​മ്പ​നി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. മി​ക​ച്ച ഇ​നം ഫാ​ൽ​ക്ക​ൺ പ​ക്ഷി​ക​ൾ​ക്കൊ​പ്പം, വൈ​വി​ധ്യ​മാ​ർ​ന്ന വേ​ട്ട​യാ​ട​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും വേ​ട്ട​യാ​ടു​ന്ന​തി​ലെ പു​തു​മ​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​വ​ർ അ​വ​ത​രി​പ്പി​ക്കും. ഖ​ത്ത​രി സ​മൂ​ഹ​ത്തി​ലെ വേ​ട്ട​യാ​ട​ലി​ലും ഫാ​ൽ​ക്ക​ൺ പ​ക്ഷി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലു​മു​ള്ള താ​ൽ​പ​ര്യ​ത്തി​നു​ള്ള പി​ന്തു​ണ​യാ​യാ​ണ് ‘ഡാം’ ​ധ​ന​സ​ഹാ​യ പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്ന​ത്.

വേ​ട്ട​യാ​ട​ൽ, ഫാ​ൽ​ക്ക​ൺ രം​ഗ​ത്ത് വാ​ണി​ജ്യ, സാം​സ്‌​കാ​രി​ക, കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ൽ സു​ഹൈ​ൽ പ്ര​ദ​ർ​ശ​നം വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി വി​ല​യി​രു​ത്തി.

പോ​യ വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം പ്ര​ദ​ർ​ശ​ന​ത്തി​ന്റെ വി​ജ​യ​ത്തി​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ ക​രാ​ർ നി​ർ​ണാ​യ​ക ഘ​ട​ക​മാ​യി​രു​ന്നു. ഫാ​ൽ​ക്ക​ൺ ഉ​ട​മ​ക​ൾ​ക്കും വേ​ട്ട​യാ​ട​ൽ, മ​രു​ഭൂ​മി യാ​ത്ര​ക​ൾ എ​ന്നി​വ​യെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ആ​ഗോ​ള ല​ക്ഷ്യ​സ്ഥാ​ന​മാ​യി സു​ഹൈ​ലി​നെ മു​ൻ​നി​ര സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി.

2010ൽ ​സ്ഥാ​പി​ത​മാ​യ​ത് മു​ത​ൽ സാ​മൂ​ഹി​ക, കാ​യി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലാ​യി നി​ര​വ​ധി സു​പ്ര​ധാ​ന പ​രി​പാ​ടി​ക​ളും സം​രം​ഭ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ‘ഡി.​എ.​എ.​എം’ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​ർ സ്റ്റോ​ക്ക് എ​ക്‌​സ്ചേ​ഞ്ചി​ൽ പ​ട്ടി​ക​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഷെ​യ​ർ ഹോ​ൾ​ഡി​ങ് ക​മ്പ​നി​ക​ളി​ൽ​നി​ന്നു​ള്ള സം​ഭാ​വ​ന​ക​ളാ​ണ് ഡി.​എ.​എ.​എ​മ്മി​ന്റെ സാ​മ്പ​ത്തി​ക സ്രോ​ത​സ്സു​ക​ളി​ൽ പ്ര​ധാ​നം.

Tags:    
News Summary - Daam supports for Suhail Falcon Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.