ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​ങ്ങ​ൾ

വേ​ൾ​ഡ് മൈ​സ് അ​വാ​ർ​ഡി​ൽ തി​ള​ങ്ങി ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: മി​ക​ച്ച സേ​വ​ന​വും ആ​ഡം​ബ​ര യാ​ത്രാ​സൗ​ക​ര്യ​വു​മാ​യി വീ​ണ്ടും അ​ന്താ​രാ​ഷ്ട്ര അ​വാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി ഖ​ത്ത​ർ എ​യ​ർ​വേ​സ്. വി​യ​റ്റ്‌​നാ​മി​ലെ ഹോ​ചി​മി​ൻ സി​റ്റി​യി​ൽ ന​ട​ന്ന വേ​ൾ​ഡ് മൈ​സ് അ​വാ​ർ​ഡി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മൈ​സ് എ​യ​ർ​ലൈ​ൻ പു​ര​സ്‌​കാ​രം തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ദോ​ഹ ആ​സ്ഥാ​ന​മാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സി​നെ തേ​ടി​യെ​ത്തി.

മി​ഡി​ലീ​സ്റ്റി​ലെ മി​ക​ച്ച മൈ​സ് എ​യ​ർ​ലൈ​ൻ പു​ര​സ്‌​കാ​ര​വും ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് ത​ന്നെ​യാ​ണ്.മീ​റ്റി​ങ്സ്, ഇ​ൻ​സെ​ന്റി​വ്‌​സ്, കോ​ൺ​ഫ​റ​ൻ​സ​സ്, എ​ക്‌​സി​ബി​ഷ​ൻ​സ് (മൈ​സ്) ടൂ​റി​സ​ത്തി​ലെ മി​ക​വി​നു​ള്ള അം​ഗീ​കാ​രം ന​ൽ​കു​ന്ന ആ​ഗോ​ള സം​രം​ഭ​മാ​ണ് വേ​ൾ​ഡ് മൈ​സ് അ​വാ​ർ​ഡു​ക​ൾ.

ഖ​ത്ത​റി​ലും പു​റ​ത്തും മൈ​സ് വ്യ​വ​സാ​യം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ലെ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​ക്കും ശ്ര​മ​ങ്ങ​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.ക്യു.​എം.​ഐ.​സി.​ഐ എ​ന്ന വ​ൺ​സ്റ്റോ​പ്പ് ഡി​ജി​റ്റ​ൽ ട്രാ​വ​ൽ സൊ​ലൂ​ഷ​ന് കീ​ഴി​ലു​ള്ള മൈ​സ് സേ​വ​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​സ് ന​ൽ​കി​വ​രു​ന്ന പി​ന്തു​ണ​യും ഖ​ത്ത​റി​ന്റെ ലോ​കോ​ത്ത​ര എ​യ​ർ​ലൈ​ൻ ക​മ്പ​നി​യെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ച്ചു.

സ്കൈ​ട്രാ​ക്സ് വേ​ൾ​ഡ് ബെ​സ്റ്റ് എ​യ​ർ​ലൈ​ൻ​സ്, എ​യ​ർ​ലൈ​ൻ റേ​റ്റി​ങ്സ് ബെ​സ്റ്റ് എ​യ​ർ​ലൈ​ൻ ഓ​ഫ് ദി ​ഇ​യ​ർ, വേ​ൾ​ഡ് ട്രാ​വ​ൽ അ​വാ​ർ​ഡ് തു​ട​ങ്ങി​യ പു​ര​സ്കാ​ര നേ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സി​നെ തേ​ടി വീ​ണ്ടും അം​ഗീ​കാ​ര​ങ്ങ​ളെ​ത്തു​ന്ന​ത്.

Tags:    
News Summary - Qatar Airways shines at the World Mice Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.