ദോഹ: എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷന്റെ ചാരിറ്റി വീക്കിന്റെ ഭാഗമായി പൊഡാർ പേൾ സ്കൂൾ വിദ്യാർഥികൾ. കുട്ടികൾക്കിടയിൽ സാമൂഹിക ഉത്തരവാദിത്തം വളർത്തുകയെന്ന ലക്ഷ്യവുമായാണ് ചാരിറ്റി വാരം സംഘടിപ്പിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സാം മാത്യു, ഡോ. സുഭാഷ് നായർ എന്നിവർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർമാരായ അഷ്റഫ് മഠത്തിൽ, ബിന്ദു പ്രദീപ്, ഡോ. സ്റ്റെഫി റേച്ചൽ സാം, മിസ്ന നിസാർ, പ്രിൻസിപ്പൽ മഞ്ജരി റെക്രിവാൾ എന്നിവർ പങ്കെടുത്തു. ഫിലിം പ്രദർശനം, ഫുഡ് സ്റ്റാൾ എന്നിവക്കൊപ്പം ഫേസ് പെയിന്റിങ് ഉൾപ്പെടെ വിവിധ വിനോദങ്ങളും കളികളുമായി സ്റ്റാളുകളും സംഘടിപ്പിച്ചിരുന്നു. കരകൗശല പ്രദർശനവും വിൽപനയും, ബുക്കുകൾ, ചെടികൾ എന്നിവയിലൂടെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.