ഖത്തറിലേക്കുള്ള ഓൺഅറൈവൽ യാത്രക്കാർക്ക്​ ഡെബിറ്റ്​ / ക്രെഡിറ്റ്​ കാർഡ്​ നിർബന്ധം

ദോഹ: ഖത്തറിലേക്കുള്ള ഓൺ അറൈവൽ യാത്രക്കാർ സ്വന്തം പേരിലോ, ഒപ്പം യാത്രചെയ്യുന്ന അടുത്ത ബന്ധുക്കളുടെ പേരിലോ ഉള്ള ഡെബിറ്റ്​ / ക്രെഡിറ്റ്​ കാർഡ്​ കൈയിൽ സൂ​ക്ഷിക്കണമെന്ന നിർദേശവുമായി എയർ ഇന്ത്യ എക്സ്​പ്രസിന്‍റെ അറിയിപ്പ്​. യാത്രാ സംബന്ധമായി ഖത്തറിന്‍റെ നിർദേശ പ്രകാരമാണ്​ അറിയിപ്പ്​ പുറത്തിറക്കിയത്​.

ഇതുവരെ 5000 റിയാ​​ൽ കൈവശം സൂക്ഷിച്ചാൽ ഓൺ അറൈവൽ വിസയിൽ ഖത്തറിലേക്ക്​ പ്രവേശിക്കാമായിരുന്നു. എന്നാൽ, പുതിയ നിർദേശ പ്രകാരം ബാങ്ക്​ അക്കൗണ്ടിൽ തതുല്ല്യമായ തുക (ചുരുങ്ങിയത്​ 105,000 രൂപ) നിലനിർത്തുകയും, യാത്രക്കാരന്‍റെ പേരി​ലോ, കുടെ യാത്രചെയ്യുന്ന അടുത്ത ബന്ധുവിന്‍റെ പേരിലോ ഉള്ള ഡെബിറ്റ്​ അല്ലെങ്കിൽ ക്രെഡിറ്റ്​ കാർഡ്​ സൂക്ഷിക്കുകയോ വേണം. യാത്രക്ക്​ മുമ്പ്​ കോവിഡ്​ മാനദണ്ഡപ്രകാരമുള്ള ഇഹ്​തിറാസ്​ അപ്രുവലിനായി ഡെബിറ്റ്/ക്രെഡിറ്റ്​​ കാർഡ്​​ രേഖകൾ അപ്​ലോഡ്​ ചെയ്യാൻ ഇപ്പോൾ ആവ​ശ്യപ്പെടുന്നുണ്ട്​.

ആറു മാസം കാലാവധിയുള്ള പാസ്​പോർട്ട്​, മടക്കടിക്കറ്റ്​, ​ഖത്തറിൽ കഴിയുന്നത്​ വരെയുള്ള ഹോട്ടൽ റിസർവേഷൻ ടിക്കറ്റ്​ എന്നിവയും നിർബന്ധമാണ്​. ഇഹ്​തിറാസ്​ പ്രീ അപ്രൂവൽ അനുമതി ലഭിക്കാനായി ബന്ധപ്പെട്ട രേഖകളുടെ വ്യക്​തമായ പകർപ്പ്​ വെബ്​സൈറ്റ്​ വഴി അപ്​ലോഡ്​ ചെയ്യണമെന്ന്​ ട്രാവൽ മേഖലയിലുള്ളവർ നിർദേശിക്കുന്നു. 

Tags:    
News Summary - Debit / Credit Card Mandatory for On Arrival Travelers to Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.