ദോഹ: ഖത്തറിൽ കുട്ടികളെ സ്കൂളിൽ വിടണോ അതോ ഓൺലൈൻക്ലാസ് മാത്രം മതിയോ എന്ന് ഇനി രക്ഷിതാക്കൾക്ക് തീരുമാനിക്കാമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിൻെറ പുതിയ തീരുമാനം രക്ഷിതാക്കൾക്ക് നൽകുന്നത് ഏെറ ആശ്വാസം. സെപ്റ്റംബർ ഒന്നുമുതൽ രാജ്യത്തെ എല്ലാ സ്കൂളുകളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, പരിശോധനയിൽ ചില സ്കൂളുകളിലെ കുട്ടികൾക്കും അധ്യാപകരടക്കമുള്ള ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് രക്ഷിതാക്കളുടെ ആശങ്ക ഇരട്ടിച്ചത്.
രാജ്യത്ത് കോവിഡ് പൂർണമായി ഇല്ലാതാകുന്നതിന് മുമ്പുതന്നെ സ്കൂളുകൾ തുറക്കുന്നതിനെതിരെ രക്ഷിതാക്കൾ ആദ്യഘട്ടത്തിൽ തന്നെ രംഗത്തിറങ്ങിയിരുന്നു. എന്നാൽ, എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചാണ് സ്കൂളുകൾ തുറന്നത്. മുൻകൂട്ടി തന്നെ എല്ലാ അധ്യാപകർക്കും ജീവനക്കാർക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. സ്കൂൾ തുറന്ന് ഇതുവരെ ആകെ 0.2 ശതമാനത്തിൽ താഴെ കുട്ടികൾക്കും അധ്യാപകർക്കും മാത്രമേ കോവിഡ് പോസിറ്റിവ് ആയിട്ടുള്ളൂവെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അൽ ബഷ്രിയും കോവിഡ് നാഷനൽ സ്ട്രാറ്റജിക് ഗ്രൂപ് തലവൻ ഡോ. അബ്ദുൽലത്തീഫ് അൽ ഖാലുമാണ് വാർത്തസമ്മേളനത്തിൽ പങ്കെടുത്തത്. കുട്ടികൾ സ്കൂളുകളിൽ എത്തുേമ്പാൾ കോവിഡ് രോഗം ഉണ്ടാകുന്നു എന്ന ആശങ്ക വേണ്ട. എന്നാൽ, നിലവിലെ സാഹചര്യത്തിൽ കുടുംബസംഗമങ്ങളിലൂടെയും വീടുകളിലെ സന്ദർശനങ്ങൾക്കിടയിലുമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കപ്പെടുന്നതെന്നും അധികൃതർ പറയുന്നു.
ഏതായാലും പുതിയ തീരുമാനം രക്ഷിതാക്കൾ സ്വാഗതം ചെയ്യുന്നുണ്ട്. അടുത്തയാഴ്ച മുതലാണ് രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനകാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ കഴിയുക. വേണമെങ്കിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് മാത്രം മതിയെന്ന് തീരുമാനിക്കാം. അല്ലെങ്കിൽ നേരിട്ട് സ്കൂളിലെത്തിയുള്ള നിലവിലുള്ള പഠനവും തിരഞ്ഞെടുക്കാം. സ്കൂളുകൾക്കും മന്ത്രാലയത്തിനും ഇതിനായി ഏറെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ളതിനാൽ അന്തിമമായ തീരുമാനമായിരിക്കും ഇത്. ഇതിനാൽ ഏറെ ശ്രദ്ധയോടെ മാത്രമേ രക്ഷിതാക്കൾ അന്തിമ തീരുമാനമെടുക്കാവൂവെന്നും വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ ആവശ്യെപ്പടുന്നുണ്ട്.
സെപ്റ്റംബർ ഒന്നുമുതൽ രാജ്യത്തെ സ്കൂളുകൾ വീണ്ടും തുറന്നതിന് ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തിയശേഷമാണ് പുതിയ തീരുമാനം. അതേസമയം, എല്ലാ സ്കൂളുകളിലും നിലവിലുള്ള ഓൺലൈൻ, നേരിട്ടുള്ള ക്ലാസ് റൂം പഠനം എന്നിവ സമന്വയിപ്പിച്ചുള്ള പഠനരീതി തുടരും. 30 ശതമാനം കുട്ടികൾ മാത്രമേ സ്കൂളിൽ എത്തേണ്ടതുള്ളൂ.കോവിഡ് സ്ഥിരീകരിച്ച ചില സ്കൂളുകളിലെ ചില ക്ലാസ്റൂമുകൾ അടച്ചിട്ടുണ്ട്. അവിടങ്ങളിൽ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുമുണ്ട്.അധിക സ്കൂളുകളിലും 85 ശതമാനത്തിലധികമാണ് വിദ്യാർഥികളുടെ ഹാജർ നില.3,40,000ത്തിലധികം വിദ്യാർഥികളും 30,000ത്തിലധികം അധ്യാപകരും ജീവനക്കാരും സർക്കാർ–സ്വകാര്യ സ്കൂളുകളിലായുണ്ട്. വളരെ കുറച്ച് പേർക്ക് മാത്രമാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ്–19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഖത്തറിലെ ചില സ്കൂളുകളിലെ ചില ക്ലാസ് റൂമുകൾ താൽക്കാലികമായി പൂട്ടിയിരുന്നു. ഇന്ത്യൻ സ്കൂളുകൾ അടക്കമുള്ളവ ഇതിൽ ഉൾപ്പെടും. അടച്ച ക്ലാസുകളിലെ വിദ്യാർഥികൾ ഒാൺലൈൻ വഴി ക്ലാസിൽ ഹാജരാകുന്നുമുണ്ട്.ഒരു ഇന്ത്യൻ സ്കൂളിലെ നാല് ബസ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിലെ ഓൺലൈൻ -ക്ലാസ് റൂം മിശ്ര പാഠ്യപദ്ധതി പ്രകാരം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഒരു വിദ്യാർഥിക്ക് സ്കൂളിലെത്തേണ്ടി വരുന്നത്. ആദ്യ രണ്ടാഴ്ചയിൽ വിദ്യാർഥികളുടെ ഹാജർനില പരിഗണിച്ചിരുന്നില്ല.
സ്കൂളിലെത്തിയുള്ള പഠനം ദുഷ്കരമായ ആരോഗ്യ പ്രശ്നങ്ങളുള്ള വിദ്യാർഥികൾ ക്ലാസുകളിൽ നേരിട്ടെത്തേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഇവർക്ക് ഇളവിനായി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മതി.വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർഥികൾ, വീടുകളിൽ മാറാരോഗമുള്ള വിദ്യാർഥിയുടെ ഉറ്റബന്ധു എന്നിവർണ് സ്കൂളിലെത്തിയുള്ള പഠനത്തിൽ മന്ത്രാലയം ഇളവ് നൽകിയത്.കോവിഡ് ഭീഷണി പൂർണമായും ഒഴിയാത്ത സാഹചര്യത്തിൽ സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കൾ നേരത്തേതന്നെ ആശങ്ക അറിയിച്ചിരുന്നു. 2020–2021 അധ്യയന വർഷത്തിെൻറ ആദ്യ സെമസ്റ്ററിൽ ഒാൺലൈൻ പഠനരീതി മാത്രം മതിയെന്ന് 'ദി പെനിൻസുല' നടത്തിയ ഓൺലൈൻ സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു.കുറച്ച് രക്ഷിതാക്കൾ മാത്രമാണ് ക്ലാസ് റൂം പഠനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടത്. കുട്ടികളുടെ ആരോഗ്യസുരക്ഷ മാത്രമാണ് തങ്ങൾ കണക്കിലെടുക്കുന്നതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. മന്ത്രാലയത്തിെൻറ പുതിയ തീരുമാനത്തോടെ രക്ഷിതാക്കളുടെ ആശങ്കകൂടിയാണ് പരിഹരിക്കെപ്പടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.