ദോഹ: ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണിനെ ഖത്തർ എയർവേയ്‌സ് ആഗോള ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ദീപികയുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായ ഖത്തർ എയർവേയ്‌സ് പുതിയ ബ്രാൻഡ് കാമ്പയിന് തുടക്കം കുറിക്കുകയും ചെയ്തു.
ലോകോത്തര ക്യൂ-സ്യൂട്ട്, ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണത്തിൽ പ്രധാനമായ ഓർച്ചാർഡിന്റെ അതുല്യമായ പരിസരങ്ങൾ പ്രദർശിപ്പിക്കുന്നതുൾപ്പെടെ ഖത്തർ എയർവേയ്‌സ് പ്രീമിയം എക്‌സ്പീരിയൻസ് അവതരിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് കാമ്പയിനെന്ന് കമ്പനി അറിയിച്ചു.
ഖത്തർ എയർവേയ്‌സിനൊപ്പമുള്ള ദീപികയുടെ യാത്രയെ ആഢംബരത്തിന്റെയും ചാരുതയുടെയും പുതിയ തലത്തിലേക്ക് ബന്ധിപ്പിക്കുന്ന കാമ്പയിനൊപ്പം 'Ain't Nobody' എന്ന ട്രാക്കും പുറത്തിറക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെയുള്ള ഉപഭോക്താക്കൾക്ക് ലഭ്യമായ പ്രീമിയം അനുഭവം സൂപ്പർതാരം അനുഭവിച്ചറിയുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.