ദോഹ: രാജ്യത്തിെൻറ പ്രതിരോധ മേഖലയുടെ കരുത്ത് വർധിപ്പിച്ച് ഫ്രാൻസിൽ നിന്നും ആദ്യ ബാച്ച് റാഫേൽ പോർവിമാനങ്ങൾ അടുത്ത വർഷം ഖത്തറിലെത്തും. അമീരി വ്യോമസേനാ കമാൻഡർ മേജർ ജനറൽ മുബാറക് ബിൻ മുഹമ്മദ് അൽ കുമൈത് അൽ ഖയാറിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകത്തിലെ അത്യാധുനിക സൈനിക സംവിധാനങ്ങൾ കൈവശപ്പെടുത്തി ഖത്തരി സായുധസേനയുടെ വളർച്ചയെ അദ്ദേഹം പ്രകീർത്തിച്ചു.
ഡിംഡെക്സ് 2018നോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 28 എൻ എച്ച് 90 ഹെലികോപ്റ്ററുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമീരി വ്യോമസേനാ ഇറ്റലിയുമായി കരാറിലായിട്ടുണ്ടെന്നും അമീരി വ്യോമസേനാ കമാൻഡർ വ്യക്തമാക്കി. ഖത്തറും ഫ്രാൻസും തമ്മിൽ നേരത്തെ ചെയ്ത ഉടമ്പടി പ്രകാരമാണ് റാഫേൽ യുദ്ധവിമാനങ്ങൾ ഖത്തർ പോർനിരയിലേക്ക് എത്തുന്നത്. ഉപരോധം ആരംഭിച്ചതിന് ശേഷമുള്ള ഫ്രഞ്ച് പ്രസിഡൻറ് മാേക്രാണിെൻറ ഖത്തർ സന്ദർശനത്തിെൻറ ഭാഗമായി 12 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും കരാറിലെത്തിയിരുന്നു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാേക്രാണുമാണ് കരാറിലൊപ്പുവെച്ചത്. ഫ്രാൻസിലെ ഡസ്സോൾട്ട് ഏവിയേഷനാണ് റാഫേൽ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നത്. യുദ്ധവിമാനങ്ങൾക്ക് പുറമേ, ഫ്രാൻസിൽ നിന്ന് തന്നെ കവചിത സൈനിക വാഹനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച ചർച്ചകളും അന്ന് നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.