ദോഹ: ഇന്ത്യൻ സൂപ്പർ ലീഗിലെ മുൻനിര ക്ലബ് ഡല്‍ഹി ഡയനാമോസ് പരിശീലനത്തിനായി ഖത്തറിലെത്തി. സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനും സന്നാഹ മത്സരങ്ങൾക്കുമായാണ് ടീം ദോഹയിൽ വിമാനമിറങ്ങിയത്. ലോകോത്തര നിലവാരമുള്ള ഖത്തറിലെ ആസ്പയര് അക്കാദമിയിലാണ് പരിശീലനം. അസിസ്റ്റൻറ് കോച്ച് ശക്തി ചൗഹാന്, മാനേജര്‍ പ്രഥാം, അനലിസ്റ്റ് ജോയ് ഗില്‍ബര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ രണ്ട് ക്ലബുകളുമായും മെക്സിക്കോ അണ്ടര്‍ 23 ടീമുമായിട്ടുമാണ് പരിശീലന മത്സരങ്ങൾ കളിക്കുക.
ഒക്ടോബർ 20 വരെ ടീം ദോഹയിലുണ്ടാകും. ഞായറാഴ്ച പുലര്‍ച്ചെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ടീമിന് ആസ്പയര് സോണ്‍ അക്കാദമിയുടെയും ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന് ഫോർ ഫുട്ബാളിെൻറയും നേതൃത്വത്തില്‍ സ്വീകരണം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.