മ​രു​ഭൂ​മി​യി​ൽ ക്വാ​ഡ് ബൈ​ക്കു​ക​ളി​ൽ റൈ​ഡ് ന​ട​ത്തു​ന്ന​വ​ർ

മ​രു​ഭൂ​മി​യി​ലെ ‘ബൈ​ക്കി​ങ്’ കു​ട്ടി​ക്ക​ളി​യ​ല്ല; എ.​ടി.​വി ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശ​വു​മാ​യി എ​ച്ച്.​എം.​സി

ദോ​ഹ: ക്യാ​മ്പി​ങ് സീ​സ​ണി​ന് തു​ട​ക്ക​മാ​യി​രി​ക്കെ മ​രു​ഭൂ​മി​യി​ൽ സാ​ഹ​സി​ക യാ​ത്ര​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഓ​ൾ ടെ​റെ​യി​ൻ (എ.​ടി.​വി) വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ലെ ഹ​മ​ദ് ഇ​ഞ്ചു​റി പ്രി​വ​ൻ​ഷ​ൻ പ്രോ​ഗ്രാം (എ​ച്ച്.​ഐ.​പി.​പി). ക്വാ​ഡ് ബൈ​ക്കു​ക​ളി​ലോ എ.​ടി.​വി​ക​ളി​ലോ സ​ഞ്ച​രി​ക്കു​ന്ന റൈ​ഡ​ർ​മാ​രും ഡ്രൈ​വ​ർ​മാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​ൻ ‘പോ​കു​ന്ന​തി​നു​മു​മ്പ് നി​ങ്ങ​ൾ അ​റി​യു​ക’ ത​ല​ക്കെ​ട്ടി​ലാ​ണ് എ​ച്ച്.​ഐ.​പി.​പി സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

ഖ​ത്ത​ർ നാ​ഷ​ന​ൽ ട്രോ​മ ര​ജി​സ്ട്രി​യി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​കാ​രം സീ​ലൈ​ൻ അ​ല്ലെ​ങ്കി​ൽ മി​സ​ഇ​ദ് പ്ര​ദേ​ശ​ങ്ങ​ളി​ൽ എ.​ടി.​വി ഉ​പ​യോ​ഗി​ച്ച​തി​ന്റെ ഫ​ല​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം 56 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യ​തോ അ​ല്ലെ​ങ്കി​ൽ സാ​ര​മാ​യ പ​രി​ക്കോ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 40 ശ​ത​മാ​നം പേ​രും 15 വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​രാ​ണ്.

ഓ​ഫ് റോ​ഡ് വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള സാ​ഹ​സി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ക്യാ​മ്പി​ങ് സീ​സ​ൺ സു​ര​ക്ഷി​ത​വും പ​രി​ക്കു​ക​ളി​ൽ​നി​ന്ന് മു​ക്ത​മാ​ക്കാ​ൻ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​റി​യു​ക​യും ന​ട​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന് ഹ​മ​ദ് ട്രോ​മ സെ​ന്റ​ർ ഡോ. ​റ​ഫ​യേ​ൽ ക​ൺ​സു​ൻ​ജി പ​റ​ഞ്ഞു.

അ​ധി​ക ക്വാ​ഡ് ബൈ​ക്കു​ക​ളും ഒ​രാ​ൾ​ക്കു​വേ​ണ്ടി മാ​ത്രം രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​താ​ണെ​ന്നും അ​വ​യു​ടെ ഭാ​ര​വും ശ​ക്തി​യും ഡ്രൈ​വ​ർ​മാ​ർ മാ​ത്ര​മാ​യി കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം, ഒ​രു എ.​ടി.​വി സു​ര​ക്ഷി​ത​മാ​യി ഓ​ടി​ക്കു​ന്ന​തി​ന് ഓ​പ​റേ​റ്റ​ർ​ക്ക് മ​തി​യാ​യ ക​രു​ത്തും എ​തി​ർ​ഭാ​ര​വും പ​രി​ശീ​ല​ന​വും അ​നു​ഭ​വ​വും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു.

എ.​ടി.​വി അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​രി​ൽ 40 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും 15 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​രാ​ണെ​ന്നും ക്വാ​ഡ് ബൈ​ക്കു​ക​ൾ നി​സ്സാ​ര​മ​ല്ലെ​ന്നും അ​വ​യു​ടെ വ​ലു​പ്പം, ശ​ക്തി, ഭാ​രം എ​ന്നി​വ വ​ലു​താ​ണെ​ന്നും ഇ​തി​നെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ശ​ക്തി ചെ​റി​യ കു​ട്ടി​ക​ൾ​ക്കി​ല്ലെ​ന്നും എ​ച്ച്.​ഐ.​പി.​പി അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​ഐ​ഷ അ​ബീ​ദ് പ​റ​ഞ്ഞു. പൂ​ർ​ണ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രും പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രു​മാ​യ ആ​ളു​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക്വാ​ഡ് ബൈ​ക്കു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. 90 സി.​സി​യി​ൽ കൂ​ടു​ത​ൽ എ​ൻ​ജി​ൻ വ​ലു​പ്പ​മു​ള്ള​വ 16 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ ഒ​രി​ക്ക​ലും പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​ത് -ഡോ. ​അ​ബീ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

കൊ​ച്ചു കു​ട്ടി​ക​ൾ എ.​ടി.​വി/​ക്വാ​ഡ് ബൈ​ക്കു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​ത്, പി.​പി.​ഇ ഉ​പ​യോ​ഗി​ക്കു​ക, എ.​ടി.​വി​ക​ൾ നി​യു​ക്ത സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ എ​ച്ച്.​ഐ.​പി.​പി സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Tags:    
News Summary - Desert 'biking' not kidding; HMC advises ATV drivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.