വി.സി. മഷ്ഹൂദ്​ (​പ്രസി.), അബ്​ദുൽ അസീസ്​ (ജന. സെക്ര.), കേശവദാസ് നിലമ്പൂർ (ട്രഷ.)

ഡയസ്പോറ ഓഫ് മലപ്പുറം നിലവിൽ വന്നു

ദോഹ: മലപ്പുറം ജില്ലയുടെ കലാ കായിക വിദ്യാഭ്യാസ പ്രവാസി ക്ഷേമ മേഖലകൾ ഉൾപ്പെടെ സമഗ്ര വികസനത്തിന് നിലകൊള്ളുക എന്ന ഉദ്ദേശ്യത്തോടെ മലപ്പുറം ജില്ലയിൽനിന്നുള്ള ഖത്തർ പ്രവാസികളെ ഉൾക്കൊള്ളിച്ചു ഡയസ്പോറ ഓഫ് മലപ്പുറം ഡിസ്ട്രിക്ട് (ഡോം ഖത്തർ) എന്ന സംഘടനക്ക് രൂപം നൽകി. ഓൺലൈൻ സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന യോഗത്തിൽ നോമിനേഷൻ മാതൃകയിൽ 31 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് രൂപം കൊടുത്തു. പ്രസിഡൻറായി വി.സി. മഷ്ഹൂദിനെയും ജനറൽ സെക്രട്ടറിയായി ചെവിടിക്കുന്നൻ അബ്​ദുൽ അസീസിനെയും ട്രഷററായി കേശവദാസ് നിലമ്പൂരിനെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡൻറുമാരായി ഡോ. ഹംസ വി.വി. അൽസുവൈദ്, ഫിറോസ് അരീക്കോട്, ബഷീർ കുനിയിൽ, ബാലൻ മാണഞ്ചേരി, പി.പി. അബ്​ദുൽ റഷീദ് എന്നിവരെയും സെക്രട്ടറിമാരായി രതീഷ് കക്കോവ്, നിയാസ് പൊന്നാനി, ശ്രീജിത്ത് നായർ, ഡോ. ഷഫീഖ് താപ്പി മമ്പാട്, ഷാനവാസ് തറയിൽ എന്നിവരെയും ചീഫ് കോഓഡിനേറ്ററായി ഉസ്മാൻ കല്ലൻ എന്നിവരെയും തിരഞ്ഞെടുത്തു. രക്ഷാധികാരികളായി, അബൂബക്കർ മണപ്പാട്ട്, ഹൈദർ ചുങ്കത്തറ, അബ്​ദുൽ റഊഫ് കൊണ്ടോട്ടി, മുഹമ്മദ് അഷ്റഫ് ചെറക്കൽ എന്നിവരെ തിരഞ്ഞെടുത്തു.ലിറ്റററി കൺവീനറായി എം.ടി. നിലമ്പൂരിനെയും സ്പോർട്സ് വിങ്​ കൺവീനറായി സിദ്ദീഖ് വാഴക്കാടിനെയും ആർട്സ് വിങ്​ കൺവീനറായി ഹരിശങ്കർ വതുകാട്ടിനെയും തിരഞ്ഞെടുത്തു.

സാമൂഹിക പ്രവർത്തകൻ അബ്​ദുൽ റഊഫ് കൊണ്ടോട്ടി സ്വാഗതം പറഞ്ഞു. മഷ്​ഹൂദ് തിരുത്തിയാട് ആമുഖപ്രഭാഷണം നിർവഹിച്ചു. ഡോ. കെ. ഈസ, കോയ കൊണ്ടോട്ടി, ഒദയപുറത്ത് അബ്​ദുൽ റസാഖ്, രാജേഷ് മേനോൻ, ഷാനവാസ് എലച്ചോല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്​ദുൽ അസീസ്​ നന്ദി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.