ദോഹ: ഖത്തറിൽനിന്നുള്ള കെ.എം.സി.സി അംഗങ്ങളായ ഉംറ തീർഥാടകർക്ക് ജിദ്ദയിലേക്കുള്ള വിമാനയാത്ര ടിക്കറ്റിൽ പ്രത്യേക ഇളവുകൾ ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സൗദി ബജറ്റ് എയർലൈൻസായ ൈഫ്ല നാസും ഖത്തർ കെ.എം.സി.സിയും തമ്മിലെ കരാറിന്റെ അടിസ്ഥാനത്തിലാണ് ദോഹയിൽനിന്നുള്ള ഉംറ തീർഥാടകർക്ക് അഞ്ചു ശതമാനം വരെ യാത്ര ഇളവ് നൽകുന്നത്.
ഖത്തർ കെ.എം.സി.സിക്കു കീഴിൽ 18,000ത്തോളം രജിസ്റ്റർ ചെയ്ത അംഗങ്ങളാണ് നിലവിലുള്ളത്. ഉംറ യാത്ര ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയിൽ അംഗത്വ കാർഡ് നൽകിയാൽ നിരക്കിൽ ഇളവ് നൽകുമെന്ന് മാനേജർ മുഹമ്മദ് അലി അറിയിച്ചു. വിവരങ്ങൾക്ക് 44215656, 51129 536 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.