ദോഹ: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും ഖത്തർ സാമ്പത്തിക സഹായ വിതരണം തുടങ്ങി. ഖത്തർ സർക്കാറിെൻറ കീഴിലുള്ള ഗസ്സ പുനർനിർമാണ കമ്മിറ്റിയുടെ നേതൃത്വത്തിലാണിത്. ഗസ്സ മുനമ്പിലെ എല്ലാ ഗവർണറേറ്റുകളിലെയും ആളുകൾക്കാണ് ധനസഹായം നൽകുന്നത്.
തകർക്കപ്പെട്ട വീടുകളുടെ ഉടമസ്ഥർക്കും സഹായം നൽകുന്നുണ്ട്. ഗസ്സയിലെ അഞ്ചു കേന്ദ്രങ്ങൾ വഴിയാണ് വിതരണം. ഖത്തർ കമ്മിറ്റിയുടേയും ഗസ്സയിലെ വിവിധ സർക്കാർ വകുപ്പുകളുടെയും മേൽനോട്ടത്തിലാണ് നടപടികൾ. ഇസ്രായേലിെൻറ ക്രൂരമായ ആക്രമണം നേരിടുന്ന ഫലസ്തീന് അടിയന്തര സഹായമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ഒരു മില്യൺ ഡോളർ നൽകുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ധനസഹായ വിതരണം തുടങ്ങിയതിനു പിന്നാലെ 50 ലക്ഷം ഡോളറിന്റെ സഹായ പദ്ധതി ഖത്തര്‍ ചാരിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തര്‍ സാമൂഹിക വികസന മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണ് പദ്ധതി. ഗസ്സ, വെസ്റ്റ് ബാങ്ക്, ജറൂസലം എന്നിവിടങ്ങളിലെ ദുരിതബാധിതര്‍ക്ക് ഭക്ഷണം, ചികിത്സ, പുനരധിവാസം തുടങ്ങിയവ അടിയന്തരമായി ലഭ്യമാക്കുന്നതിനാണിത്.
ഗസ്സയിലേക്ക് സഹായങ്ങളെത്തിക്കുന്നതിനായി പ്രത്യേക ധനസമാഹരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഖത്തര്‍ ചാരിറ്റിയുടെ വെബ്സൈറ്റ്, ആപ്, ഖത്തറിലെ വിവിധ ഓഫിസുകള്‍ തുടങ്ങിയവ വഴി സംഭാവനകള്‍ നല്‍കാം. 44667711 എന്ന നമ്പറില്‍ നേരിട്ട് വിളിച്ചും സംഭാവന ഏല്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.