ദോഹ: മലയാളിസമാജവും റേഡിയോ മലയാളം 98.6 എഫ്.എമ്മും ചേർന്ന് 2020-21അധ്യയനവർഷത്തിലെ പത്താം ക്ലാസ് പരീക്ഷയിൽ മലയാളത്തിന് ഉന്നതവിജയം നേടിയ ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു. ഐഡിയൽ ഇന്ത്യൻ സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ മലയാളിസമാജം സെക്രട്ടറി റിയാസ് അഹമ്മദ് സ്വാഗതം പറഞ്ഞു. ജോയന്‍റ് സെക്രട്ടറി സരിത ജോയ്‌സ്, വൈസ് പ്രസിഡന്‍റ് വേണുഗോപാലൻ പിള്ള, റേഡിയോ മലയാളം ആർ.ജെ രതീഷ് എന്നിവർ സംസാരിച്ചു. സമാജം എക്സിക്യൂട്ടിവ് അംഗംങ്ങൾ ചേർന്ന് അധ്യാപകരെ മെമെന്‍റോ നൽകി ആദരിച്ചു.
ഐഡിയൽ സ്കൂളിനെ പ്രതിനിധാനംചെയ്ത് ശ്രീദേവി, ഭവൻസ് -ഷൈജു, ഡി.പി.എസ്-നിമി നടരാജൻ, എം.ഇ.എസ്-ബിജിലി മോഹനകുമാർ, നോബിൾ-പ്രമോദ്, ശാന്തിനികേതൻ-പ്രസാദ് എന്നീ അധ്യാപകർ സംസാരിച്ചു. തുടർന്ന് കലാസംസ്കാരിക രംഗത്തെ പ്രമുഖരും സമാജം എക്സിക്യൂട്ടിവ് അംഗങ്ങളും ചേർന്ന് വിദ്യാർഥികൾക്കുള്ള അവാർഡുകൾ സമ്മാനിച്ചു. സമാജം അംഗങ്ങളായ ഹിബ ഷംന, അനു രാജേഷ്, സുധീർ, ബിനു ആന്റണി, ഹരിനാഥ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ട്രഷറർ വീണ ബിധു നന്ദി പറഞ്ഞു. എക്സിക്യൂട്ടിവ് അംഗം ഹരിനാഥ് ചടങ്ങുകൾ നിയന്ത്രിച്ചു. 2019 മുതൽ സമാജം നൽകുന്ന മലയാളപ്രതിഭ പുരസ്കാരത്തിന് ഇത്തവണ 55 വിദ്യാർഥികളാണ് അർഹരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.