വാഹനാപകടം; മലയാളി യുവാവ് ദോഹയില്‍ നിര്യാതനായി

ദോഹ: അല്‍കീസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പേരാമ്പ്ര പന്തീരിക്കരയിലെ ജുനൈസ് ആയിലക്കണ്ടിയ ാണ്(27) മരണപ്പെട്ടത്. അല്‍കീസയില്‍ നിന്ന് ദോഹയിലേക്ക് വരുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് നസീറിന്് അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പന്തീരിക്കരയിലെ അബ്ദുവിന്റെയും ജമീലയുടെയും മകനാണ് മരണപ്പെട്ട ജുനൈസ്.

സഹോദരങ്ങള്‍: ഫെബിന, ജുമാന. ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്ന് രാത്രി നാട്ടിലേക്ക്്് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ഇഹ്്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Tags:    
News Summary - Doha Accident Malayalee-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.