ദോഹ: ഈ വർഷത്തെ ദോഹ ഡയമണ്ട് ലീഗ് മത്സരങ്ങൾ സെപ്റ്റംബർ 25ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. നേരത്തേ ഒക്ടോബർ ഒമ്പതിന് നടത്താൻ നിശ്ചയിച്ചിരുന്ന ചാമ്പ്യൻഷിപ്പാണ് രണ്ടാഴ്ച മുമ്പത്തേക്ക് മാറ്റിയിരിക്കുന്നത്. ദോഹ ഉൾപ്പെടെ 14 നഗരങ്ങളിലായാണ് ഡയമണ്ട് ലീഗ് മത്സരങ്ങൾ നടക്കാറുള്ളത്. ഓരോ ഡയമണ്ട് ലീഗിലും ലോകോത്തര താരങ്ങളാണ് മത്സരിക്കാനിറങ്ങുന്നത്. ദോഹയിൽ നടക്കുന്ന ഡയമണ്ട് ലീഗ് മത്സരങ്ങളോടെയാണ് സീരീസിന് തുടക്കം കുറിച്ചിരുന്നത്.
ഏപ്രിൽ 17ന് നടത്താനിരുന്ന ഡയമണ്ട് ലീഗ് മത്സരങ്ങൾ കോവിഡ്-19 കാരണമാണ് ഒക്ടോബർ ഒമ്പതിലേക്ക് മാറ്റിയിരുന്നത്. സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് 2020 ഡയമണ്ട് ലീഗ് കലണ്ടറിൽ മാറ്റങ്ങൾ സംഭവിക്കാമെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.ആഗസ്റ്റ് 14ന് മൊണോക്കോയിലാണ് ഈ വർഷം സീരീസ് ആരംഭിക്കുന്നത്. പിന്നീട് സ്റ്റോക്ക്ഹോം, ലുസേൻ, ബ്രസൽസ്, റോം/നേപ്പിൾസ്, ദോഹ എന്നിവിടങ്ങളിലും നടക്കും. ചൈനയിലെ ഡയമണ്ട് ലീഗ് മത്സരവേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.അതേസമയം, യൂജിൻ, ലണ്ടൻ, പാരിസ്, റബാത്, ഗേറ്റ്സ്ഹെഡ്, ഷാങ്ഹായ് ഡയമണ്ട് ലീഗ് മത്സരങ്ങൾ നേരത്തെ റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.