ദോഹ: ലോക നഗരങ്ങളുടെ മുൻനിരയിൽ ഇടംനേടിയ ദോഹയെ തേടി അറബ് ടൗൺസ് ഓർഗനൈസേഷൻ പുരസ്കാരം. ഇലക്ട്രോണിക് ആൻഡ് സ്മാർട്ട് ട്രാൻസ്ഫോർമേഷൻ വിഭാഗത്തിലാണ് മേഖലയിലെ മികച്ച നഗരങ്ങളുടെ പട്ടികയിൽ ദോഹ ഇടംപിടിച്ചത്. കഴിഞ്ഞദിവസം ദോഹയിൽ നടന്ന സംഘടനയുടെ 14ാമത് സെഷനിൽ പുരസ്കാരം പ്രഖ്യാപിച്ചു.
അറബ് ടൗൺസ് ഓർഗനൈസേഷൻസ് സെക്രട്ടറി ജനറൽ എൻജി. അബ്ദുറഹ്മാൻ ഹിഷാം അൽ അസ്ഫൂർ, ദോഹ മുനിസിപ്പാലിറ്റി ഡയറക്ടർ മൻസൂർ അൽ ബുഐനൈൻ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അവാർഡ് പ്രഖ്യാപിച്ചു.
ഇലക്ട്രോണിക് ആൻഡ് സ്മാർട്ട് ട്രാൻസ്ഫോർമേഷൻ വിഭാഗത്തിൽ വിവിധ അറബ് രാജ്യങ്ങളിൽനിന്നായി ആറ് എൻട്രികളാണ് ലഭിച്ചത്. അവയിൽനിന്നാണ് ദോഹയെ തിരഞ്ഞെടുത്തത്. വിവിധ മേഖലകളിലെ മികവിന് ഇതിനകംതന്നെ ദോഹ മുനിസിപ്പാലിറ്റി നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.