ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ ദീപക് മിത്തലിൽ നിന്നും വിദേശകാര്യ സഹമന്ത്രി സുൽതാൻ സബിൻ സഅദ് അൽ മുറൈഖി ഔദ്യോഗിക രേഖകൾ ഏറ്റുവാങ്ങി.
ദീപക് മിത്തൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറി പദവിയിലായിരുന്നു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ജോയിൻറ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഫോറിൻ സർവീസ് 1998 ബാച്ചുകാരനാണ്.
സ്ഥാനമൊഴിഞ്ഞ ഇന്ത്യൻ സ്ഥാനപതി പി. കുമരൻ, സിംഗപ്പൂർ ഹൈക്കമ്മീഷണറായാണ് സ്ഥാനമേൽക്കുന്നത്. ഇന്ത്യക്ക് പുറമേ തുർക്കി, സുഡാൻ എന്നീ രാജ്യങ്ങളും ദോഹയിൽ പുതിയ അംബാസഡർമാരെ നിയമിച്ചിട്ടുണ്ട്. തുർക്കിയുടെ പുതിയ അംബാസഡറായി മെഹ്മത് മുസ്തഫ ഗോക്സു, സുഡാൻ അംബാസഡറായി അബ്ദുൽ റഹീം അൽ സിദ്ദിഖ് മുഹമ്മദ് എന്നിവരാണ് ചുമതലയേറ്റത്.
പുതിയ അംബാസഡർമാർക്ക് ചുമതലകളിൽ വിജയാശംസകൾ നേർന്ന സുൽതാൻ സഅദ് അൽ മുറൈഖി, വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള എല്ലാ പിന്തുണകളും ഉറപ്പുനൽകുന്നതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.