ദോഹ: ഖത്തറില്‍ പി.ആർ.ഒ സേവനങ്ങൾ, പരിഭാഷ മേഖലകളില്‍ പ്രശസ്തരായ മവാസിം ബിസിനസ് ഗ്രൂപ് 15ാം വാര്‍ഷികത്തോടനുബന്ധിച്ച് എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
ദോഹ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍വെച്ച് നടന്ന പരിപാടിയില്‍ ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന് 2024 ലെ സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ ഒരു ലക്ഷം യു.എസ് ഡോളര്‍ പുരസ്കാര ജേതാവും, യു.കെയിലെ എഡിന്‍ബര്‍ഗ് യൂനിവേഴ്സിറ്റി പ്രഫസറുമായ ഡോ. മഹ്മൂദ് കൂരിയ വിദ്യാഭ്യാസ മേഖലയിലെ മികവിന് പുരസ്കാരം ഏറ്റുവാങ്ങി.
ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗവും ലീഗല്‍ സെല്‍-എച്ച്.ആർ മേധാവിയുമായ അഡ്വ. ജാഫര്‍ ഖാന് സാമൂഹിക സേവനത്തിനും ആർ.ജെ സൂരജ് സോഷ്യല്‍ മീഡിയാ മികവിനും, ലാന്‍സ് റോയല്‍ പ്രോപര്‍ട്ടീസ് മാനേജിങ് ഡയറക്ടർ സുഹൈല്‍ ആസാദ് യുവ സംരംഭകനുള്ള അവാര്‍ഡ് സ്വായത്തമാക്കി.
ചടങ്ങില്‍ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നേതാക്കള്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍, ബിസിനസ് പ്രമുഖര്‍ സംബന്ധിച്ചു. മവാസിം ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹമീദ് ഹുദവി, ഡോ. ശഫീഖ് കോടങ്ങാട്, ഡോ. സമീര്‍ മൂപ്പന്, അഡ്വ. ജാഫര്‍ ഖാന്, ആർ.ജെ സൂരജ് തുടങ്ങിയവര്‍ സമ്മാനദാനം നിർവഹിച്ചു. ഗ്രൂപ്പിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഡോ. ശഫീഖ് കോടങ്ങാട് രചിച്ച ‘ബിസിനസ് രസതന്ത്രം’ ഖത്തർ പ്രകാശനവും നടന്നു. സുബൈര്‍ ഹുദവി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.