ദോഹ: മുൻവർഷങ്ങളിലെന്നപോലെ 2025ലും കായികപ്രേമികൾക്കായി ഖത്തർ കാത്തുവെക്കുന്നത് കളിയുത്സവങ്ങളുടെ പൂരക്കാലം. ജനുവരി അഞ്ച് 974 സ്റ്റേഡിയം വേദിയാകുന്ന ഫ്രഞ്ച് സൂപ്പർകപ്പ് ഫുട്ബാളിൽ തുടങ്ങിയ ഈ വർഷം അവസാനിക്കുേമ്പാഴേക്കും ഫിഫ അണ്ടർ 17 ലോകകപ്പും, ഫിഫ അറബ് കപ്പും ഉൾപ്പെടെ വമ്പൻ മത്സരങ്ങൾക്ക് ഖത്തർ വേദിയാകും.
പുതുവർഷത്തിൽ രാജ്യം വേദിയാകുന്ന കായിക മത്സരങ്ങളുടെ കലണ്ടർ കഴിഞ്ഞ ദിവസം ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചു. 15 ലോകചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ ചെറുതും വലുതുമായ 84 കായിക മേളകൾക്കാണ് 2025ൽ ഖത്തർ വേദിയൊരുക്കുന്നത്. ഐ.ടി.ടി.എഫ് വേൾഡ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്, ഫിഫ അറബ് കപ്പ്, ലോകതാരങ്ങൾ മാറ്റുരക്കുന്ന ഖത്തർ എക്സോൺ മൊബിൽ ടെന്നീസ് ചാമ്പ്യൻഷിപ് തുടങ്ങി ലോകതാരങ്ങളെത്തുന്ന ഒരുപിടി കായിക മത്സരങ്ങൾക്ക് ഈ വർഷം രാജ്യം വേദിയൊരുക്കും.
ദോഹ: പതിവുതെറ്റാതെ ഡിസംബറിൽ വീണ്ടും ഫുട്ബാൾ ഉത്സവവുമായി ഖത്തർ. അറേബ്യൻ മേഖലയിലെ കരുത്തരായ ഫുട്ബാൾ ടീമുകൾ മാറ്റുരക്കുന്ന ഫിഫ അറബ് കപ്പിന് 2025 ഡിസംബർ ഒന്ന് മുതൽ 18 വരെ ഖത്തർ വേദിയൊരുക്കുമെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് ഖത്തർ അറബ് കപ്പിന് ആതിഥേയരാകുന്നത്. 2022 ലോകകപ്പിന് സാക്ഷ്യം വഹിച്ച സ്റ്റേഡിയങ്ങളിൽ തന്നെയാകും അറബ് കപ്പും അരങ്ങേറുന്നത്.
ലോകകപ്പിന് മുന്നോടിയായി ഖത്തറിന്റെ തയാറെടുപ്പുകൾ പരീക്ഷിക്കുന്നതിനായാണ് 2021 നവംബർ-ഡിസംബറിലായി അറബ് കപ്പ് മത്സരങ്ങൾ ഇവിടെ നടന്നത്. മേഖലയിലെ അറബ് രാജ്യങ്ങളുടെ ഫുട്ബാൾ ഫെഡറേഷനുകീഴിൽ നടത്തിയ ടൂർണമെൻറ് ഫിഫയുടെ മേൽനോട്ടത്തിലായിരുന്നു സംഘാടനം. ഇതിന്റെ തുടർച്ചയായി അറബ് കപ്പിനും അടുത്ത മൂന്ന് പതിപ്പിനും ഖത്തറിനെ തന്നെ വേദിയായി തിരഞ്ഞെടുക്കുകയായിരുന്നു. 2025, 2029, 2033 ടൂർണമെന്റ് വേദിയായാണ് ഖത്തറിനെ പ്രഖ്യാപിച്ചത്.
1963ൽ ആരംഭിച്ച ടൂർണമെന്റ് 2012ഓടെ അനിശ്ചിതകാലത്തേക്ക് നിലക്കുകയായിരുന്നു. തുടർന്ന് ഖത്തർ ലോകകപ്പിന് മുന്നോടിയായി വീണ്ടും സജീവമാക്കിയപ്പോൾ കളിമികവിലും ആരാധക പിന്തുണയിലും ശ്രദ്ധേമായി മാറി. ലോകകപ്പിനായി തയാറാക്കിയ ആറു വേദികളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ അൽജീരിയയായിരുന്നു ജേതാക്കൾ. കാണികളുടെ പങ്കാളിത്തവും റെക്കോഡ് സൃഷ്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.