ദോഹ: പൈതൃകത്തിനും സർഗാത്മകതക്കും ഇടം നൽകിയുള്ള വികസനത്തിലൂടെ യുനെസ്കോയുടെ ക്രിയേറ്റിവ് നഗര പട്ടികയിൽ ഇടം പിടിച്ച് ഖത്തറിെൻറ തലസ്ഥാനമായ ദോഹയും.യുനെസ്കോ ഡയറക്ടർ ജനറൽ ഔഡ്രി അസൂലേയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വികസന രംഗത്ത് സംസ്കാരത്തിനും സർഗാത്മകതക്കും ഇടം നൽകുന്നതിലെ പ്രതിബദ്ധതയും മികവുറ്റ പ്രവർത്തനങ്ങളും വിവര കൈമാറ്റവും പരിഗണിച്ചാണ് യുനെസ്കോ അംഗീകാരം ദോഹയെ തേടിയെത്തിയത്.ഏറെ സന്തോഷവും അഭിമാനാർഹവുമായ അംഗീകാരമാണ് ദോഹക്ക് ലഭിച്ചിരിക്കുന്നതെന്നും യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വർക്കിലെ മേഖലയിൽനിന്നുള്ള ആദ്യ നഗരമെന്ന ഖ്യാതിയും ഇനി ദോഹക്കായിരിക്കുമെന്നും ഖത്തർ മ്യൂസിയം ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.ഡിസൈൻ വിഭാഗത്തിലാണ് ദോഹയെ, യുനെസ്കോയുടെ ക്രിയേറ്റിവ് നഗര ശൃംഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തെ ഖത്തർ പെർമനൻറ് മിഷനാണ് വാർത്ത പുറത്തുവിട്ടത്. 90 രാജ്യങ്ങളിൽനിന്നായി 295 നഗരങ്ങളാണ് ശൃംഖലയിലുള്ളത്.കരകൗശലം, നാടോടി കല, ഡിസൈൻ, ചലച്ചിത്രം, ഗാസ്േട്രാണമി, സാഹിത്യം, മാധ്യമം, സംഗീതം എന്നീ മേഖലകളിലാണ് അംഗീകാരം നൽകുന്നത്.ഇന്ത്യയിൽനിന്ന് ശ്രീനഗറും യുനെസ്കോ ക്രിയേറ്റിവ് സിറ്റീസ് നെറ്റ്വർക്കിൽ ഉൾപ്പെട്ടിട്ടുണ്ട്. ദോഹ, ശ്രീനഗർ എന്നിവയെ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നായി 47 നഗരങ്ങളും പട്ടികയിലിടം പിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.