ദോഹ: ഖത്തറിന്‍റെ മുറ്റത്തെ ആഭരണ, വാച്ച് പ്രദർശനത്തിന് കൊടിയേറി. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ നിന്നായി 500ഓളം ബ്രാൻഡുകൾ പങ്കെടുക്കുന്ന ദോഹ ജ്വല്ലറി ആന്‍റ് വാച്ചസ് എക്സിബിഷൻ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ഉദ്ഘാടനം ചെയ്തു. ദോഹ എക്സിബിഷൻ ആന്‍റ് കൺവെൻഷൻ സെന്‍ററിൽ ആരംഭിച്ച പ്രദർശനം മേയ് 14 വരെ നീണ്ടു നിൽക്കും.
തിങ്കളാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിനു ശേഷം, പ്രധാനമന്ത്രി പ്രദർശന നഗരിയിലെ ഖത്തരി, രാജ്യാന്തര കമ്പനികളുടെ പവലിയനുകൾ സന്ദർശിച്ചു. ഖത്തരി ഡിസൈനർമാരുടെ പവലിയനുകളും അദ്ദേഹം സന്ദർശിച്ചു.
മന്ത്രിമാർ, ശൈഖുമാർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യാപാര-വ്യവസായ പ്രമുഖർ, കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പ്രദർശനത്തിന്‍റെ ആദ്യ ദിനത്തിൽ ബോളിവുഡ് താരം ആലിയ ഭട്ട് മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.