ദോഹ: ദോഹയിൽ നിന്ന് കോഴിക്കോേട്ടക്ക് ഇന്നലെ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇതുവരെ പു റപ്പെട്ടില്ല. സാേങ്കതിക പ്രശ്നങ്ങളാണ് കാരണമെന്നും ഇന്ന് രാത്രി എട്ട് മണിക്ക് വിമാനം പുറപ്പെടുമെന്നും എയർ ഇന ്ത്യ എക്സ്പ്രസ് അധികൃതർ ‘ഗൾഫ്മാധ്യമ’ത്തോട് പ്രതികരിച്ചു.
ഞായറാഴ്ച ഉച്ചക്ക് 2.40നായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. വിമാനത്തിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ 3.15ഒാടെ സാേങ്കതിക പ്രശ്നങ്ങൾ ഉെണന്നും വൈകുമെന്നുമുള്ള അറിയിപ്പ് ലഭിച്ചു. എന്നാൽ വിമാനം പറക്കില്ലെന്നും യാത്രക്കാർ പുറത്തിറങ്ങണമെന്നും അരമണിക്കൂറിന് ശേഷം അറിയിപ്പ് വന്നു.
യാത്രക്കാർ പുറത്തിറങ്ങി ഏറെ കഴിഞ്ഞിട്ടും ഉത്തരവാദപ്പെട്ടവർ എത്താതായതോടെ യാത്രക്കാർ ബഹളം വെച്ചു. തുടർന്ന് ഖത്തർ റെസിഡൻറ് പെർമിറ്റ് ഉള്ളവരെ മാത്രം മാറ്റി നിർത്തി. വിസ കാലാവധി കഴിഞ്ഞവരെ വേറെയും നിർത്തി.
സ്ത്രീകളും കുട്ടികളും അടക്കം വിസാകാലാവധി കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാനിരുന്ന നിരവധി പേർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും മറ്റും അനിശ്ചിതത്വം ഉണ്ടായതോടെ ട്രാൻസിസ്റ്റ് ലോഞ്ചിൽ നിന്ന് യാത്രക്കാർ മാറാതെ നിന്നു. ഹോട്ടലിലേക്ക്് യാത്രക്കാരെ കൊണ്ടുപോകാൻ ബസ് എത്തിയെന്ന വിവരം ലഭിച്ചതോടെയാണ് യാത്രക്കാർ പുറത്തേക്കിറങ്ങാൻ തയാറായത്.
റെസിഡൻറ് പെർമിറ്റ് ഉള്ളവരെ ദോഹയിലെ മെർക്കുറി ഹോട്ടലിൽ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ എത്തിച്ചു. നിയമനടപടികൾ പൂർത്തിയാക്കി വിസാകാലാവധി തീർന്നവരെയും മറ്റും ഹോട്ടലിൽ എത്തിക്കുേമ്പാൾ രാത്രി ഒമ്പതുമണിയായി. ഇവർ ഏറെ ബുദ്ധിമുട്ടിയെന്ന് യാത്രക്കാർ പറഞ്ഞു. എന്നാൽ, യാത്രക്കാർക്ക് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും വിമാനം ഇന്ന് രാത്രി എട്ട് മണിക്ക് പുറപ്പെടുമെന്നും അധികൃതർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.