ദോഹ: ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ സംഘടിപ്പിക്കുന്ന സ്പോർട്സ് മീറ്റ് -23’ശനിയാഴ്ച ദോഹ മദ്റസ കാമ്പസിൽ വിപുലമായ പരിപാടികളോടെ നടക്കും. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ വ്യക്തിഗത, ഗ്രൂപ് ഇനങ്ങളിലായി ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും.
100 മീറ്റർ - 200 മീറ്റർ ഓട്ടം, 4x100 റിലേ, ലോങ് ജംപ്, പഞ്ചഗുസ്തി, വടംവലി, ഫുട്ബാൾ, മ്യൂസിക്കൽ ഹാറ്റ്, കാൻഡിൽ ഫയർ റിലേ തുടങ്ങി വ്യത്യസ്ത ഇനങ്ങളിലായി രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് മത്സരം.
കായികമേളയുടെ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. ഫെസ്റ്റ് പ്രോഗ്രാം കൺവീനറായി അബുല്ലൈസ്, അസി. കൺവീനറായി വി.കെ. ശമീർ എന്നിവരെ തെരഞ്ഞെടുത്തു. സംഘാടക സമിതി യോഗത്തിൽ ദോഹ മദ്റസ പ്രിൻസിപ്പൽ ഡോ. അബ്ദുൽ വാസിഅ്, അക്കാദമിക് കോഓഡിനേറ്റർ ഉസ്മാൻ പുലാപ്പറ്റ, മദ്റസ മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മുഹമ്മദ് ഇഖ്ബാൽ, കെ.എൽ. ഹാശിം, മദ്റസ പി.ടി.എ പ്രസിഡന്റ് ഡോ. ശബീർ, എം.ടി.എ പ്രസിഡന്റ് സജ്ന നജീം, പി.ടി.എ, എം.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.