ദോ​ഹ എ​ക്സ്​​പോ​യു​ടെ മാ​തൃ​ക

ദോ​ഹ: 2022 ലോ​ക​ക​പ്പി​നു ശേ​ഷം ഖ​ത്ത​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ മേ​ള​യാ​യ ‘ദോ​ഹ എ​ക്‌​സ്‌​പോ 2023’ന് ​ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ രാ​ജ്യം ത​യാ​റാ​ണെ​ന്ന് ദോ​ഹ എ​ക്‌​സ്‌​പോ 2023 സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ് അ​ൽ ഖൂ​രി പ​റ​ഞ്ഞു.

നേ​ര​ത്തേ 2020ൽ ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ക്‌​സ്‌​പോ കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് 2023ലേ​ക്ക് മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ മു​മ്പു​ത​ന്നെ എ​ക്‌​സ്‌​പോ 2023ന് ​ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ഞ​ങ്ങ​ൾ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മി​ഡി​ലീ​സ്റ്റി​ലെ ആ​ദ്യ​ത്തേ​തും വ​ലു​തു​മാ​യ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ പ്ര​ദ​ർ​ശ​നം വി​ജ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ത​യാ​റാ​ണെ​ന്നും മു​ഹ​മ്മ​ദ് അ​ൽ ഖൂ​രി പ​റ​ഞ്ഞു.

ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്റെ ച​രി​ത്ര​പ​ര​മാ​യ ആ​തി​ഥേ​യ​ത്വം രാ​ജ്യ​ത്തി​ന് അ​സാ​ധാ​ര​ണ​മാ​യ നേ​ട്ട​മാ​ണ് സ​മ്മാ​നി​ച്ച​ത്. ആ​ഗോ​ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും അ​തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ലും ഞ​ങ്ങ​ളു​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​നു​ഭ​വ​ത്തെ​യാ​ണ് ഇ​ത് പ്ര​ക​ട​മാ​ക്കു​ന്ന​ത്. ലോ​ക​ത്തി​നു മു​ന്നി​ൽ ഖ​ത്ത​റി​ന്റെ ആ​തി​ഥ്യ​മ​ര്യാ​ദ വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തെ​ന്നും അ​ൽ ഖൂ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​സ്ഥി​ര പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ലോ​ക​ക​പ്പി​നാ​യി സ​ജ്ജ​മാ​ക്കി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ക്‌​സ്‌​പോ​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

179 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന എ​ക്‌​സ്‌​പോ​ക്ക് അ​ൽ​ബി​ദ്ദ പാ​ർ​ക്കാ​ണ് വേ​ദി​യാ​കു​ന്ന​ത്. അ​തി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ്. ഇ​ന്റ​ർ​നാ​ഷ​ന​ൽ സോ​ൺ, ഫാ​മി​ലി സോ​ൺ, ക​ൾ​ച​റ​ൽ സോ​ൺ എ​ന്നി​ങ്ങ​നെ മൂ​ന്ന് പ്ര​ധാ​ന മേ​ഖ​ല​ക​ളാ​ക്കി പാ​ർ​ക്കി​നെ വി​ഭ​ജി​ക്കും. കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും പൂ​ന്തോ​ട്ട​നി​ർ​മാ​ണ പ്രേ​മി​ക​ൾ​ക്കും ബി​സി​ന​സ് സ​ന്ദ​ർ​ശ​ക​ർ​ക്കും വ്യ​ത്യ​സ്ത പ്ര​വ​ർ​ത്ത​ന​മാ​ണ് എ​ക്‌​സ്‌​പോ വാ​ഗ്ദാ​നം ചെ​യ്യു​ക-​അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്റ​ർ​നാ​ഷ​ണ​ൽ സോ​ണി​ന്റെ അ​വ​സാ​ന​ഘ​ട്ട പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ക്‌​സ്‌​പോ​യു​ടെ പ്ര​ധാ​ന കെ​ട്ടി​ട​മാ​യ എ​ക്‌​സ്‌​പോ ഹൗ​സ് ഉ​ട​ൻ​ത​ന്നെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കും.

എ​ല്ലാ പ​വി​ലി​യ​നു​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

‘ഹ​രി​ത മ​രു​ഭൂ​മി, മെ​ച്ച​പ്പെ​ട്ട പ​രി​സ്ഥി​തി’​എ​ന്ന പ്ര​മേ​യ​ത്തി​ലൂ​ന്നി​യാ​ണ് ദോ​ഹ എ​ക്‌​സ്‌​പോ 2023 സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കാ​ർ​ഷി​ക വി​ക​സ​ന​ത്തി​ലും ന​ഗ​ര​ങ്ങ​ളു​ടെ ഹ​രി​ത​വ​ത്ക​ര​ണ​ത്തി​ലും ഖ​ത്ത​റി​നും മി​ഡി​ലീ​സ്റ്റി​നും എ​ക്‌​സ്‌​പോ പു​തി​യ അ​വ​സ​രം തു​റ​ക്കും.

2023 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ച്ച് 2024 മാ​ർ​ച്ച് 28 വ​രെ​യാ​യി ആ​റു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന എ​ക്‌​സ്‌​പോ​യി​ൽ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി മൂ​ന്ന് ദ​ശ​ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Doha set to host Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.