ദോഹ: പതിനഞ്ച് വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങൾ ആറ് മാസം കൂടുമ്പോള്‍ സാങ്കേതിക പരിശോധനക്ക് കൃത്യമായി വിധേയമാക്കണം.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇൗ അറിയിപ്പുള്ളത്.
ഉദാഹരണത്തിന് 2001 മോഡല്‍ കാര്‍ ഓരോ ആറ് മാസം കൂടുമ്പോഴും ഇത്തരത്തിൽ സാങ്കേതിക പരിശോധന നടത്തി ഗതാഗതത്തിന് യോഗ്യമാണോയെന്നുറപ്പിക്കണം.
1996 മോഡല്‍ വാഹനങ്ങള്‍ ഓരോ നാല് മാസം കൂടുമ്പോഴും പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പരിഷ്‌കരിച്ചാണ് ഇത്തരത്തിൽ നിർദേശം പുറപ്പെടുവിക്കപ്പെട്ടത്.
അഞ്ച് വര്‍ഷത്തിന് ശേഷം ആറുമാസം എന്നത് നാല് മാസമായും അടുത്ത അഞ്ച് വര്‍ഷം കഴിയുമ്പോള്‍ മൂന്ന് മാസം ഇടവിട്ടുമാണ് പരിശോധന നടത്തേണ്ടതെന്നും അധികൃതർ വെളിപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.