വില്ലകളുടെ വിഭജനങ്ങൾ രാജ്യത്ത് തീപിടുത്തത്തിെൻറ പ്രധാന കാരണമെന്ന്​ അഗ്നി ശമന വിഭാഗം

ദോഹ: വില്ലകൾ നിയമ വിധേയമല്ലാതെ വിഭജിക്കുകയും അശാസ്ത്രീയമായി വൈദ്യുതി അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് കാരണമാണ് രാജ്യത്തെ പല സ്ഥലങ്ങളിലും തീപിടുത്തം സംഭവിക്കുന്നതെന്ന് സിവിൽ ഡിഫൻസ് മീഡിയ റിലേഷൻസ് വകുപ്പ് മേധാവി സ്വബാഹ് മർദാ അൽതൗമി അറിയിച്ചു. വൈദ്യതിക്ക് വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ശരാശരി നിലവാരം പോലും ഇല്ലായെന്നത് അപകടം കൂട്ടാൻ കാരണമാകുന്നതായും അദ്ദേഹം വ്യക്തമാക്കി. രണ്ടാമതായി തീപിടുത്തമുണ്ടാകുന്നത് പ്രധാനമായും സ്റ്റോറുകളിലാണ്. ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനവും ഒരുക്കാതെ സ്റ്റോറുകൾ സംവിധാനിക്കുന്നതാണ് ഇതിെൻ്റ കാരണം. ഒരേ വില്ലകളിൽ നിരവധി കുടുംബങ്ങൾ താമസിക്കുമ്പോൾ ഒരേ സമയം തന്നെ എ.സികൾ  പ്രവർത്തിപ്പിക്കേണ്ടി വരും. ഇങ്ങനെ ഓവർ ലോഡ്  കാരണം അപകട സാധ്യത കൂടും. 
ഇത് നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അടിയന്തിര ശ്രദ്ധ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോയ വർഷം 557 താമസ സ്ഥലങ്ങളിൽ തീപിടുത്തമുണ്ടായി. 289 കാറുകൾക്കാണ് തുപിടിച്ചത്. 129 ഓളം കടകൾക്ക് കഴിഞ്ഞ വർഷം തീപിടിച്ചു. 28 കൃഷിയിടങ്ങളിലും തീപിടുത്തമുണ്ടായി. 
Tags:    
News Summary - doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.