ദോഹ:ഖത്തർ കെ.എം.സി.സി യുടെ വിദ്യാർത്ഥി വിഭാഗമായ ഗ്രീൻ ടീൻസിെൻറ അംഗങ്ങളായ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സ്നേഹയാത്രയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി മുന്നൂറിലധികം ആളുകൾ പങ്കെടുത്തു. ജുമൈലിയ്ക്കടുത്തുള്ള അസ്വാർ ഫാമിലി റിസോർട്ടിലേക്കായിരുന്നു സ്നേഹയാത്ര സംഘടിപ്പിച്ചത്. ഈ വർഷം ജനുവരി 20നു രൂപവൽക്കരിക്കപ്പെട്ട ഖത്തർ കെ.എം.സി.സിയുടെ വിദ്യാർത്ഥി വിഭാഗമായ ഗ്രീൻ ടീൻസ് സംഘടിപ്പിച്ച
സ്നേഹയാത്രയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാനസിക ഉല്ലാസത്തിന് ഉതകുന്ന പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കും യാത്രയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
മുഴുവൻ സമയവും ലഭ്യമായിരുന്ന നഴ്സുമാരുടെ സേവനവും വൈദ്യ പരിശോധന സംവിധാനവും ശ്രദ്ധേയമായി.
ഗ്രീൻ ടീൻസ് ഭാരവാഹികളായ മുഹമ്മദ് സാനിഷ്, ഷുമൈൽ ഹമദ്, സാബിത് അഹമ്മദ്, ഷാരിഖ് അക്ബർ, അബ്ദുൽ വാരിസ്, ഫാത്തിമ തസ്നീം എന്നിവർ കുട്ടികളുടെ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു. ഖത്തർ കെ.എം സി.സി സംസ്ഥാന സെക്രട്ടറി ജാഫർ തയ്യിൽ സ്ററുഡൻറ്സ് സർക്കിൾ ചെയർമാൻ എം.പി ഇല്യാസ് മാസ്ററർ , ജനറൽ കൺവീനർ പി.ടി ഫിറോസ്, കൺവീനർമാരായ ഹംസ പെരിങ്ങത്തൂർ, ഫൈസൽ മാസ്റ്റർ നരിപ്പറ്റ, ബഷീർ കരിയാട്, ഷാനവാസ് ബേപ്പൂർ, സഹദ് കാർത്തികപ്പള്ളി, കെ.എം.സി.സി നേതാക്കളായ ബഷീർ ഖാൻ കൊടുവള്ളി, അബ്ദുൽ അക്ബർ വെങ്ങശ്ശേരി, റഹീസ് വയനാട്, കോയ കൊണ്ടോട്ടി സിദീഖ് വാഴക്കാട്, മുസ്തഫ എലത്തൂർ, മൂസ താനൂർ, ,സാദിഖ് പുളിക്കൽ, മുജീബ് കോഴിശ്ശേരി, നാസർ ചാവക്കാട്,കരീം കൊടുവള്ളി, അബ്ബാസ് മുക്കം, അർഷദ് തുറക്കൽ, ജലീൽ കോടങ്ങാട്,
ലത്തീഫ് പാതിരപ്പറ്റ, വനിത കെ.എം.സി.സി ഭാരവാഹികളായ മൈമൂന തങ്ങൾ ,സാജിദ മുസ്തഫ, സറീന അക്ബർ , ഷംന ഷാനവാസ് എന്നിവർ സ്നേഹയാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.