ദോഹ: ഡോം ഖത്തർ കിക്കോഫ് 2022 ലോഗോ പ്രകാശനം ചെയ്തു. ലോകകപ്പ് കൗണ്ട്ഡൗൺ ക്ലോക്കിനു സമീപത്തു നിന്നാണ് ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഡോം ഖത്തറിെൻറ കിക്കോഫ് 2022 മാമാങ്കത്തിെൻറ ലോഗോ പ്രകാശനം നിർവഹിച്ചത്. ഡിസംബർ 24നു ഐഡിയൽ ഇന്ത്യൻ സ്കൂളിൽവെച്ചു നടക്കുന്ന ഉദ്ഘാടനത്തോടെ ആരംഭിക്കുന്ന പരിപാടിയുടെ ലോഗോ ഡോം ഖത്തർ രക്ഷാധികാരിയും കിക്കോഫ് 2022 ടൈറ്റിൽ സ്പോൺസറുമായ ഗ്രാൻറ് മാൾ മനേജിങ് ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഡോം ഖത്തറിെൻറ മുഖ്യ രക്ഷാധികാരിയായ അച്ചു ഉള്ളാട്ടിൽ എന്നിവർ ചേർന്നു നിർവഹിച്ചു. കലാകാരനും ഡോം ഖത്തർ സെക്രട്ടറിയുമായ സ്റ്റാലിൻ ശിവദാസ് രൂപകൽപന ചെയ്തതാണ് ലോഗോ. ഡോം പ്രസിഡൻറ് വി.സി. മഷ്ഹൂദ് സംസാരിച്ചു. വനിത വിങ് ജനറൽ കൺവീനർ സൗമ്യ പ്രദീപ്, പ്രദീപ് (കാപ്ടെക്ക്) , പി.സി. നൗഫൽ കട്ടുപ്പാറ, ഇർഫാൻ പകര, നിയാസ് കൊട്ടപ്പുറം തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.