പു​ണ്യ​മാ​സ​ത്തി​ൽ ര​ക്ത​ദാ​നം ന​ട​ത്തൂ:അ​ടു​ത്തുള്ള രക്തദാന കേന്ദ്രത്തെ സ​മീ​പി​ക്ക​ണ​മെ​ന്ന്​ ആ​ഹ്വാ​നം

ദോ​ഹ: റ​മ​ദാ​ൻ മാ​സ​ത്തി​ൽ ര​ക്തം ദാ​നം ചെ​യ്യാ​ൻ ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പേ​റ​ഷ​ൻ (എ​ച്ച്.​എം.​സി) പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ആ​ഹ്വാ​നം ചെ​യ്​​തു. പു​ണ്യ​പ്ര​വൃ​ത്തി​ക​ൾ​ക്ക്​ ഇ​ര​ട്ടി പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്ന മാ​സ​മാ​ണ്​ റ​മ​ദാ​ൻ. 'ഈ ​റ​മ​ദാ​നി​ൽ മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​ത്തി​ന്​ വ്യ​ത്യ​സ്​​ത​ത ന​ൽ​കൂ' എ​ന്ന പേ​രി​ലാ​ണ്​ ആ​ഹ്വാ​നം. കോ​വി​ഡ്​ സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ മു​ൻ​കാ​ല​ങ്ങ​ളി​ലേ​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി ബ്ല​ഡ്​​ബാ​ങ്കു​ക​ളി​ൽ മ​തി​യാ​യ അ​ള​വി​ൽ ര​ക്തം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്ന്​ എ​ച്ച്.​എം.​സി പ​റ​യു​ന്നു.

താ​ൽ​പ​ര്യ​മു​ള്ള​വ​ർ എ​ച്ച്.​എം.​സി​യു​ടെ ഏ​റ്റ​വും അ​ടു​ത്തു​ള്ള ര​ക്ത​ദാ​ന​കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ക​യാ​ണ്​ വേ​ണ്ട​ത്. ഹ​മ​ദ്​ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക​ടു​ത്തു​ള്ള ബ്ല​ഡ്​ ഡോ​ണ​ർ സെൻറ​ർ ശ​നി​യാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യും ശേ​ഷം വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ രാ​ത്രി 12വ​രെ​യും പ്ര​വ​ർ​ത്തി​ക്കും. വെ​ള്ളി​യാ​ഴ്​​ച​ക​ളി​ൽ ഈ ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കി​ല്ല. സ​ർ​ജി​ക്ക​ൽ സ്​​പെ​ഷാ​ലി​റ്റി സെൻറ​റി​ന​ടു​ത്ത്​ ഔ​ട്ട്​​പേ​ഷ്യ​ൻ​റ്​ വി​ഭാ​ഗ​ത്തി​െൻറ എ​തി​ർ​വ​ശ​ത്താ​യി പു​തി​യ ബ്ല​ഡ്​ ഡോ​ണ​ർ സെൻറ​ർ ഇൗ​യി​ടെ തു​റ​ന്നി​ട്ടു​ണ്ട്. ശ​നി​യാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ രാ​ത്രി 12 വ​രെ ഇ​തു​ പ്ര​വ​ർ​ത്തി​ക്കും. വെ​ള്ളി​യാ​ഴ്​​ച ഉ​ണ്ടാ​കി​ല്ല.

സൂ​ഖ്​ വാ​ഖി​ഫ്​ മൊ​ബൈ​ൽ യൂ​നി​റ്റ്​ വെ​ള്ളി​യാ​ഴ്​​ച അ​ട​ക്കം ആ​ഴ്​​ച​യി​ൽ ഏ​ഴു​ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കും. രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ച 12 വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന​സ​മ​യം. മു​ശൈ​രി​ബ്​ മൊ​ൈ​ബ​ൽ യൂ​നി​റ്റ്​ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ശ​നി​യാ​ഴ്​​ച വ​രെ ആ​ഴ്​​ച​യി​ൽ എ​ല്ലാ​ദി​വ​സ​വും ഇ​തേ​സ​മ​യം പ്ര​വ​ർ​ത്തി​ക്കും. http://hamad.qa/qbs എ​ന്ന ലി​ങ്ക്​ സ​ന്ദ​ർ​ശി​ച്ചാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

കോ​വി​ഡ്​ മാ​റി​യോ, മ​റ്റു​ള്ള​വ​ർ​ക്കാ​യി പ്ലാ​സ്​​മ ന​ൽ​കാം

കോ​വി​ഡ്-19 രോ​ഗ​മു​ക്തി നേ​ടി​യ വ്യ​ക്തി​യു​ടെ ര​ക്ത​ത്തി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്​​മ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ൻ​റി​ബോ​ഡി​ക​ൾ നി​ല​വി​ൽ കോ​വി​ഡ്-19 ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്ക് ന​ൽ​കു​ക​യും അ​തു​വ​ഴി അ​വ​രു​ടെ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​ക്കു​ക​യും രോ​ഗ​മു​ക്ത​മാ​കു​ക​യും ചെ​യ്യു​ന്ന​താ​ണ്​ കോ​ൺ​വാ​ല​സെൻറ് പ്ലാ​സ്​​മ (സി.​പി) ചി​കി​ത്സ.

കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച 1883 പേ​ര്‍ക്ക് ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​ന്‍ പ്ലാ​സ്മ ചി​കി​ത്സ ന​ൽ​കി​യി​ട്ടു​ണ്ട്. രോ​ഗ​ത്തി​െൻറ തു​ട​ക്ക​ത്തി​ലാ​ണെ​ങ്കി​ല്‍ പ്ലാ​സ്മ ചി​കി​ത്സ മെ​ച്ച​പ്പെ​ട്ട ഫ​ല​മാ​ണ് കാ​ണി​ക്കു​ന്ന​ത്. സു​ഖം പ്രാ​പി​ച്ച രോ​ഗി​യി​ൽ​നി​ന്ന​ു​ള്ള പ്ലാ​സ്​​മ ഒ​ന്നോ ര​ണ്ടോ രോ​ഗി​ക​ള്‍ക്ക് ചി​കി​ത്സി​ക്കാ​യി ഉ​പ​യോ​ഗി​ക്കാം. രോ​ഗം​മാ​റി​യ​വ​ർ പ്ലാ​സ്​​മ ദാ​നം ചെ​യ്യ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു. ഇ​തി​നാ​യി ക​മ്യൂ​ണി​ക്ക​ബ്​​ള്‍ ഡി​സീ​സ് സെൻറ​റി​ലെ 40254003 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. ല​ളി​ത​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ലാ​സ്മ ശേ​ഖ​രി​ക്കു​ന്ന​ത്. ഒ​രാ​ള്‍ക്ക് ഒ​ന്നി​ലേ​റെ ത​വ​ണ പ്ലാ​സ്മ ദാ​നം ചെ​യ്യാം.

ഏ​ക​ദേ​ശം 45 മു​ത​ല്‍ 60 മി​നി​റ്റ്​ വ​രെ സ​മ​യ​ത്തി​നു​ള്ളി​ലാ​ണ് പ്ലാ​സ്മ ദാ​ന​ത്തി​െൻറ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​വു​ക. ആ​ശു​പ​ത്രി​യി​ല്‍നി​ന്നോ ക്വാ​റ​ൻ​റീ​നി​ല്‍നി​ന്നോ വി​ടു​ത​ല്‍ നേ​ടി ര​ണ്ടാ​ഴ്ച​ക്ക്​ ശേ​ഷ​മാ​ണ് പ്ലാ​സ്മ ദാ​നം ചെ​യ്യാ​നാ​വു​ക. എ​ന്നാ​ല്‍, രോ​ഗ​ത്തി​ല്‍നി​ന്നും മു​ക്ത​മാ​യ​തി​നു ശേ​ഷം മൂ​ക്കി​ല്‍നി​ന്നോ തൊ​ണ്ട​യി​ല്‍നി​ന്നോ ഉ​ള്ള പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ അ​വ​സാ​ന നെ​ഗ​റ്റി​വ് ഫ​ല​ത്തി​നു ശേ​ഷ​മോ അ​ല്ലെ​ങ്കി​ല്‍ 28 ദി​വ​സ​ത്തി​നു ശേ​ഷ​മോ 14 ദി​വ​സ​മാ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.