പുണ്യമാസത്തിൽ രക്തദാനം നടത്തൂ:അടുത്തുള്ള രക്തദാന കേന്ദ്രത്തെ സമീപിക്കണമെന്ന് ആഹ്വാനം
text_fieldsദോഹ: റമദാൻ മാസത്തിൽ രക്തം ദാനം ചെയ്യാൻ ഹമദ് മെഡിക്കൽ കോർപേറഷൻ (എച്ച്.എം.സി) പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പുണ്യപ്രവൃത്തികൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന മാസമാണ് റമദാൻ. 'ഈ റമദാനിൽ മറ്റൊരാളുടെ ജീവിതത്തിന് വ്യത്യസ്തത നൽകൂ' എന്ന പേരിലാണ് ആഹ്വാനം. കോവിഡ് സാഹചര്യമായതിനാൽ മുൻകാലങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി ബ്ലഡ്ബാങ്കുകളിൽ മതിയായ അളവിൽ രക്തം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് എച്ച്.എം.സി പറയുന്നു.
താൽപര്യമുള്ളവർ എച്ച്.എം.സിയുടെ ഏറ്റവും അടുത്തുള്ള രക്തദാനകേന്ദ്രത്തിൽ എത്തുകയാണ് വേണ്ടത്. ഹമദ് ജനറൽ ആശുപത്രിക്കടുത്തുള്ള ബ്ലഡ് ഡോണർ സെൻറർ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയും ശേഷം വൈകീട്ട് ആറുമുതൽ രാത്രി 12വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ ഈ കേന്ദ്രം പ്രവർത്തിക്കില്ല. സർജിക്കൽ സ്പെഷാലിറ്റി സെൻററിനടുത്ത് ഔട്ട്പേഷ്യൻറ് വിഭാഗത്തിെൻറ എതിർവശത്തായി പുതിയ ബ്ലഡ് ഡോണർ സെൻറർ ഇൗയിടെ തുറന്നിട്ടുണ്ട്. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകീട്ട് ആറുമുതൽ രാത്രി 12 വരെ ഇതു പ്രവർത്തിക്കും. വെള്ളിയാഴ്ച ഉണ്ടാകില്ല.
സൂഖ് വാഖിഫ് മൊബൈൽ യൂനിറ്റ് വെള്ളിയാഴ്ച അടക്കം ആഴ്ചയിൽ ഏഴുദിവസവും പ്രവർത്തിക്കും. രാത്രി എട്ടുമുതൽ പുലർച്ച 12 വരെയാണ് പ്രവർത്തനസമയം. മുശൈരിബ് മൊൈബൽ യൂനിറ്റ് ഞായറാഴ്ച മുതൽ ശനിയാഴ്ച വരെ ആഴ്ചയിൽ എല്ലാദിവസവും ഇതേസമയം പ്രവർത്തിക്കും. http://hamad.qa/qbs എന്ന ലിങ്ക് സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
കോവിഡ് മാറിയോ, മറ്റുള്ളവർക്കായി പ്ലാസ്മ നൽകാം
കോവിഡ്-19 രോഗമുക്തി നേടിയ വ്യക്തിയുടെ രക്തത്തിൽനിന്നും ശേഖരിക്കുന്ന പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന ആൻറിബോഡികൾ നിലവിൽ കോവിഡ്-19 ചികിത്സയിലുള്ളവർക്ക് നൽകുകയും അതുവഴി അവരുടെ പ്രതിരോധശേഷി വർധിക്കുകയും രോഗമുക്തമാകുകയും ചെയ്യുന്നതാണ് കോൺവാലസെൻറ് പ്ലാസ്മ (സി.പി) ചികിത്സ.
കോവിഡ് രോഗം ബാധിച്ച 1883 പേര്‍ക്ക് ഹമദ് മെഡിക്കല്‍ കോര്പറേഷന് പ്ലാസ്മ ചികിത്സ നൽകിയിട്ടുണ്ട്. രോഗത്തിെൻറ തുടക്കത്തിലാണെങ്കില്‍ പ്ലാസ്മ ചികിത്സ മെച്ചപ്പെട്ട ഫലമാണ് കാണിക്കുന്നത്. സുഖം പ്രാപിച്ച രോഗിയിൽനിന്നുള്ള പ്ലാസ്മ ഒന്നോ രണ്ടോ രോഗികള്‍ക്ക് ചികിത്സിക്കായി ഉപയോഗിക്കാം. രോഗംമാറിയവർ പ്ലാസ്മ ദാനം ചെയ്യണമെന്ന് അധികൃതർ നിർദേശിക്കുന്നു. ഇതിനായി കമ്യൂണിക്കബ്ള്‍ ഡിസീസ് സെൻററിലെ 40254003 എന്ന നമ്പറില്‍ ബന്ധപ്പെടാം. ലളിതമായ നടപടി ക്രമങ്ങളിലൂടെയാണ് പ്ലാസ്മ ശേഖരിക്കുന്നത്. ഒരാള്‍ക്ക് ഒന്നിലേറെ തവണ പ്ലാസ്മ ദാനം ചെയ്യാം.
ഏകദേശം 45 മുതല്‍ 60 മിനിറ്റ് വരെ സമയത്തിനുള്ളിലാണ് പ്ലാസ്മ ദാനത്തിെൻറ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുക. ആശുപത്രിയില്‍നിന്നോ ക്വാറൻറീനില്നിന്നോ വിടുതല്‍ നേടി രണ്ടാഴ്ചക്ക് ശേഷമാണ് പ്ലാസ്മ ദാനം ചെയ്യാനാവുക. എന്നാല്‍, രോഗത്തില്‍നിന്നും മുക്തമായതിനു ശേഷം മൂക്കില്‍നിന്നോ തൊണ്ടയില്‍നിന്നോ ഉള്ള പി.സി.ആര് പരിശോധനയുടെ അവസാന നെഗറ്റിവ് ഫലത്തിനു ശേഷമോ അല്ലെങ്കില്‍ 28 ദിവസത്തിനു ശേഷമോ 14 ദിവസമായി രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.