​​മികച്ച നേട്ടവുമായി ഡി.പി.എസ്​ മോഡേൺ

ദോഹ: സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷയിൽ നൂറ്​ ശതമാനം വിജയ നേട്ടം തെറ്റിക്കാതെ ദോഹ ഡി.പി.എസ്​ മോഡേൺ സ്​കൂൾ. പരീക്ഷയെഴുതിയ 355 വിദ്യാർഥികളിൽ 318 പേരും ഡിസ്​റ്റിങ്​ഷൻ മാർക്കോടെ പാസായി. 171 പേർ 90 ശതമാനം മാർക്കിന്​ മുകളിലും സ്​കോർ ചെയ്​തു.

47 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ്​ സ്വന്തമാക്കി. 99.8 ശതമാനം മാർക്കു നേടിയ ഗൗതമി ഗിരീഷ്​ വർമയും തീർഥ അരവിന്ദും സ്​കൂൾ ടോപ്പേഴ്​സ്​ ആയി. തേജസ്വിനി മനോജ്​, മിറാത്​ ഗുപ്​ത എന്നിവർ 99.6 ശതമാനം മാർക്കോടെ രണ്ടാം റാങ്കിന്​ അവകാശികളായി. ദിയ കൃഷ്​ണ, സമൃദ്ധി ഭരദ്വാജ്​ എന്നിവരാണ്​ (99.2 ശതമാനം) മൂന്നാം റാങ്കുകാർ.

Tags:    
News Summary - DPS Modern with great performance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.