ദോഹ: ഇന്റർഫെയ്ത് ഡയലോഗിനുള്ള ദോഹ ഇന്റർനാഷനൽ അവാർഡ് നേടിയ പ്രശസ്ത ഇറ്റാലിയൻ മുസ്‍ലിം തത്ത്വചിന്തകയും എഴുത്തുകാരിയും വിവർത്തകയുമായ ഡോ. സബ്രീന ലെയെ വിമൻ ഇന്ത്യ ഖത്തർ നേതൃത്വം അനുമോദിച്ചു. മത-മതേതര സമൂഹങ്ങൾ തമ്മിലുള്ള ആശയസംവാദവും സാമൂഹിക ഇടപെടലും സാധ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന റോമിലെ തവാസുൽ യൂറോപ്പിന്റെ ഡയറക്ടറാണ് ഡോ. സബ്രീന ലെയ്.
എഴുത്തുകാരിയും പണ്ഡിതയുമായ അവർ 50ലധികം ഇസ്‍ലാമിക് ക്ലാസിക്കുകളും മറ്റ് കൃതികളും ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 2017 ൽ 'നവലോകം- സ്ത്രീ- ഇസ്‍ലാം' എന്ന തലക്കെട്ടിൽ വിമൻ ഇന്ത്യ ഖത്തർ സംഘടിപ്പിച്ച വനിത സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്നു ഡോ. സബ്രീന. വിമൻ ഇന്ത്യ ഖത്തർ പ്രതിനിധികളായ ത്വയ്യിബ അർഷദ് (വൈസ് പ്രസിഡന്റ്), സറീന ബഷീർ (ജനറൽ സെക്രട്ടറി), റൈഹാന അസ്ഗർ (ഫിനാൻസ് സെക്രട്ടറി), ഷജ്ന എം.എ(വൈസ് പ്രസിഡന്റ്), നിഷ മുസ്ലിഹുദ്ദീൻ തുടങ്ങിയർ അനുമോദനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.