ദോഹ: ‘ഒരു മണിക്കൂർ ഭൗമദിനം’ രാജ്യത്ത് ആചരിച്ചു. പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് രാജ്യത്തിനെന്ന് പ്രഖ്യാപിക്കുകയാണ് ഇതിലൂടെ ഖത്തർ ചെയ്തത്. പരിസ്ഥിതി പരിപാലനത്തിനും വന്യജീ വി സംരക്ഷണത്തിനും സുസ്ഥിരതക്കും രാജ്യം പ്രതിജ്ഞാബദ്ധമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ ഭരണനേതൃത്വത്തിനു കീഴില്‍ ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030ന് അനുസൃതമായി പരിസ്ഥിതി പരിപാലനം, വന്യജീസി സംരക്ഷണം എന്നിവയക്കായി തന്ത്രപ്രധാനമായ പദ്ധതികളും പരിപാടികളുമാണ് നടപ്പാക്കിവരുന്നത്. ഭൗമമണിക്കൂര്‍ പരിപാടിയില്‍ മന്ത്രാലയത്തിെൻറ പങ്കാളിത്തം സംബന്ധിച്ച് വിശദീകരിക്കവെ വകുപ്പ് മന്ത്രി എന്‍ജിനിയര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്സുബൈഇയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തിെൻറ അപകടങ്ങളെക്കുറിച്ച് രാജ്യങ്ങളെയും സ്ഥാപനങ്ങളെയും ഓര്മ്മപ്പെടുത്തുകയെന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പ്രകൃതിനഷ്ടം എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടികള്‍. കാലാവസ്ഥാപ്രത്യാഘാതങ്ങളുടെ വ്യാപ്തി കുറക്കുന്നതില്‍ ആഗോളതലത്തില്‍ സഹകരണത്തിെൻറ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട രാജ്യാന്തര കണ്‍വന്‍ഷനുകളും ഉടമ്പടികളും ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ട്. മലിനീകരണം കുറക്കുകയും ജൈവവൈവിധ്യം സംരക്ഷിക്കുകയും വേണം. ഖത്തറിെൻറ പരിസ്ഥിതി പരിപാലിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭൗമമണിക്കൂര്‍ സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.